Kochi : നടിയെ ആക്രമിച്ച കേസിന്റെ (Actress Assault Case) അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ പൾസർ സുനിയെ  (Pulsar Suni) വീണ്ടും ചോദ്യം ചെയ്തു. എറണാകുളം സബ് ജയിലിലെത്തിയാണ് അന്വേഷണ സംഘം പൾസർ സുനിയുടെ മൊഴിയെടുത്തത്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു മൊഴിയെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നടൻ ദിലീപിനോടൊപ്പം പൾസർ സുനി  എന്ന സുനിൽ കുമാർ യാത്ര ചെയ്യാതിരുന്നുവെന്നും, ദിലീപിന്റെ സഹോദരൻ പൾസർ സുനിക്ക് പണം കൈമാറുന്നത് കണ്ടിട്ടുണ്ടെന്നും സംവിധായകൻ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഈ വിവരങ്ങൾ പൾസർ സുനി സമ്മതിച്ചിട്ടുണ്ട്.


ALSO READ: എന്തുകൊണ്ട് ഫോൺ ഹാജരാക്കുന്നില്ല? ദിലീപിനോട് ഹൈക്കോടതി, ഹർജി നാളെ വീണ്ടും പരി​ഗണിക്കും


കൂടാതെ പൾസർ സുനി ഇത് സമ്മതിച്ചിട്ടുണ്ടെങ്കിൽ ദിലീപിനെ പൾസർ സുനിയെ അറിയില്ലെന്ന വാദം നിലനിൽക്കില്ലെന്നാണ് വിലയിരുത്തുന്നത്. അതേസമയം ബാലചന്ദ്രകുമാറും ഇന്ന് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നൽകി. മൊബൈൽ ശബ്ദ സംഭാഷണത്തിൽ വ്യക്ത വരുത്തുന്നതിനാണ് ഇന്ന് ബാലചന്ദ്ര കുമാറിന്റെ മൊഴിയെടുത്തത്.


ALSO READ: Actress Attack Case | ദിലീപിന്റെ ഓഡിയോ സന്ദേശം ക്രൈംബ്രാഞ്ചിന്, മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും


അതേസമയം ദിലീപ് എന്തുകൊണ്ട് ഫോൺ ഹാജരാക്കുന്നില്ലെന്ന് കോടതി ചോദിച്ചു. തെളിവുകൾ ഹാജരാക്കാൻ ദിലീപ് ബാധ്യസ്ഥനാണെന്ന് കോടതി വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ദിലീപടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നതിനിടെയാണ് കോടതിയുടെ ചോദ്യം. ഹർജി നാളെ വീണ്ടും പരി​ഗണിക്കും.


ALSO READ: Actress Attack Case | ബുധനാഴ്ച വരെ അറസ്റ്റ് പാടില്ല, ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരി​ഗണിക്കുന്നത് മാറ്റി


പ്രത്യേക സിറ്റിം​ഗ് നടത്തിയാണ് ഹർജി പരി​ഗണിക്കുക. നാളെ രാവിലെ 11 മണിക്കാണ് കേസ് പരി​ഗണിക്കുക. ഒളിക്കാൻ ഒന്നുമില്ലെന്ന് ദിലീപ് കോടതിയിൽ അറിയിച്ചു. തന്റെ മുൻ ഭാര്യയുമായുള്ള സംഭാഷണങ്ങളുണ്ടെന്ന് ദിലീപ് അറിയിച്ചു. ഫോൺ നൽകുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും ദിലീപിന്റെ വാദം. കേസ് തിങ്കളാഴ്ച കേൾക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.