`എന്റെ യുട്യൂബ് ചാനലാണ് സമയം കിട്ടുമ്പോൾ കാണണം` ദിലീപും ശ്രീലേഖയും തമ്മിലുള്ള ചാറ്റ് പുറത്ത്
Dileep Sreelekha IPS WhatsApp Chat 2021 മെയ് 23നും ജൂലൈ ഒന്നിനുമിടയിലുള്ള ചാറ്റാണ് പുറത്ത് വിട്ടിരിക്കുന്നത്.
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടൻ ദിലീപിന് അനുകൂലമായി യുട്യൂബ് ചാനലിലൂടെയുള്ള മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ നടത്തിയ പരാമർശം മറ്റൊരു വിവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്. അതിനിടെ ശ്രീലേഖയും നടൻ ദിലീപും തമ്മിലുള്ള വാട്സ്ആപ്പ് ചാറ്റ് പുറത്ത് വരികയും ചെയ്തു. ദിലീപും ശ്രീലേഖയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചാറ്റാണെന്ന് അറിയിച്ചുകൊണ്ട് റിപ്പോർട്ടർ ടിവിയാണ് പുറത്ത് വിട്ടിരിക്കുന്നത്. 2021 മെയ് 23നും ജൂലൈ ഒന്നിനുമിടയിലുള്ള ചാറ്റാണ് റിപ്പോർട്ടർ ടിവി പുറത്ത് വിട്ടിരിക്കുന്നത്.
ചാറ്റിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ
23-05-2021
ദിലീപ് - മാം...ഗുഡ് ആഫ്റ്റർ ന്യൂൺ...നിങ്ങൾ സുഖമായി ഇരിക്കുന്നുയെന്ന് വിശ്വസിക്കുന്നു...ഞാൻ ദിലീപാണ്... ആക്ടർ
വിളിച്ചിരുന്നു...ഫ്രീ ആകുമ്പോൾ തിരികെ വിളിക്കു
ശ്രീലേഖ - (യൂട്യൂബ് ലിങ്ക് അയക്കുന്നു)
എന്റെ യൂട്യൂബ് ചാനലാണ് സമയം കിട്ടുമ്പോൾ കണ്ടു നോക്കൂ
ദിലീപ് - ഓക്കെ...തീർച്ചയായും മാം
സംസാരിക്കാൻ പറ്റിയപ്പോ എനിക്കും വലിയ സന്തോഷമായി മാം... ദൈവത്തിന്റെ അനുഗ്രഹം
01.07.2021
ശ്രീലേഖ - (ലിങ്ക് അയക്കുന്നു) ഇതെന്റെ യുട്യൂബ് ചാനൽ ആണ്...സമയം കിട്ടുമ്പോൾ കണ്ട് നോക്കൂ...
ഞാൻ ഒറ്റയ്ക്ക് ആരുടേയും സഹായമില്ലാതെ ചെയ്യുന്നതാണ്
ദിലീപ്- ഓക്കെ മാം
ALSO READ : Sreelekha Ips:നഗ്നമായി നിയമലംഘനം നടത്തിയ ഉദ്യോഗസ്ഥ; ആർ ശ്രീലേഖക്കെതിരെ ജോമോൻ പുത്തൻ പുരക്കൽ
ദിലീപിനെതിരെ പോലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് ദിലീപിനെ അനുകൂലിച്ചുകൊണ്ട് ആരോപണം ഉന്നയിക്കുന്നത്. പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ,ഫോട്ടോ ഷോപ്പ് ചെയ്തതാണ്. അക്കാര്യം പോലീസുകാർ തന്നെ സമ്മതിച്ചതാണ്. തെളിവിന് വേണ്ടിയുണ്ടാക്കിയതാണെന്നാണ് പറഞ്ഞതെന്നും ശ്രീലേഖ പറയുന്നു. 'ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരൻ വിപിനാണ് കത്തെഴുതിയത്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പോലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ ഐപിഎസ് പറയുന്നു.
ജയലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചതും പോലീസുകാരാണെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു. ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ല ഇല്ല. ഒരേ ടവർ ലൊക്കേഷൻ എന്നതും തെളിവായി കാണാൻ ആകില്ല. ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാധ്യമങ്ങളാണ്.പോലീസിന് മേൽ മാധ്യമങ്ങളുടെ വലിയ സമ്മർദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ പറഞ്ഞു.
പൾസർ സുനി മുൻപും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാം.പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നു.സാക്ഷികൾ കുറുമാറാൻ കാരണവും പോലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലാണെന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.