Actress Attack Case : നടിയെ ആക്രമിച്ച കേസ് : നടി കാവ്യാ മാധവനിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു
ഇന്ന് ഉച്ചയോടെയാണ് ദിലീപിന്റെ വീട്ടിൽ തിരച്ചിൽ ആരംഭിച്ചത്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിച്ചത്.
Kochi : നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) ദിലീപിന്റെ (Dileep) വീട്ടിൽ അന്വേഷണ സംഘം പരിശോധന തുടരുകയാണ്. ദിലീപ്, നടി കാവ്യാ മാധവൻ (Kavya Madhavan), ദിലീപിന്റെ സഹോദരൻ, അഭിഭാഷകൻ എന്നിവർ വീട്ടിലുണ്ട്. നടി കാവ്യാ മാധവന്റെ പക്കൽ നിന്ന് നിലവിൽ വിവരങ്ങൾ ശേഖരിച്ച് വരികെയാണ്. മാത്രമല്ല ദിലീപിന്റെ കൈവശം ലൈസന്സിലില്ലാത്ത തോക്കുണ്ടെന്ന് വിവരം ലഭിച്ചതിനാൽ അതിനേയും തിരച്ചിൽ തുടരുകയാണ്.
ഇന്ന് ഉച്ചയോടെയാണ് ദിലീപിന്റെ വീട്ടിൽ തിരച്ചിൽ ആരംഭിച്ചത്. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന ആരംഭിച്ചത്. 5 മണിക്കൂറുകൾ കടന്നിട്ടും പരിശോധന തുടരുകയാണ്. ഇതിനോടൊപ്പം തന്നെ ദിലീപിന്റെ പഴയ ഫോണുകളും പൊലീസ് ശേഖരിക്കുന്നുണ്ട്.
പഴയ ഫോണുകളിൽ നിന്നും മറ്റ് ഡിജിറ്റൽ രേഖകളും, നടിയെ ആക്രമിച്ച സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവും കണ്ടെത്താൻ സൈബർ ടീമിന്റെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. പഴയ ഫോണുകളിൽ നിന്ന് കാര്യമായ തെളിവുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
ഐജി ദിനേന്ദ്ര കശ്യപും, ലോക് നാഥ് ബഹ്റയും കേസ് അടിമറിക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് മുൻ ഡിവൈഎസ്പി ബാബുകുമാർ രംഗത്തെത്തിയിട്ടുണ്ട്. റിപ്പോർട്ടർ ടിവിയാണ് ബാബുകുമാറിന്റെ ആരോപണം പുറത്ത് വിട്ടത്. ഇതിന് മുമ്പ് പരിശോധന നടത്താൻ ശ്രമിച്ചെങ്കിലും ഐജി ദിനേന്ദ്ര കശ്യപ് ഇടപെട്ടാണ് പരിശോധന തടഞ്ഞതെന്ന് ബാബുകുമാർ ആരോപിച്ചു.
ALSO READ: Actress Attack Case: ആ VIP അന്‍വര്‍ സാദത്ത് MLA അല്ല, വ്യക്തമാക്കി സംവിധായകന്‍ ബാലചന്ദ്രകുമാര്‍
"അന്ന് വക്കീലിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നത് വൈകിപ്പിച്ചത് മേലുദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ്. ദിനേന്ദ്ര കേശ്യപ് ആയിരുന്നു അന്നത്തെ ഐജി. അദ്ദേഹമാണ് നമുക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. അതനുസരിച്ചാണ് നീങ്ങിയത്. മറ്റെവിടെ നിന്നെങ്കിലുമുള്ള നിര്‍ദേശപ്രകാരം ആയിരിക്കാം കേശ്യപ് സര്‍ ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത്" ബാബു കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...