കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികളുടെ ആറ് ഫോണുകൾ കോടതിയിൽ ഹാജരാക്കി. ദിലീപിന്റെ മൂന്ന്, സഹോദരൻ അനൂപിന്റെ രണ്ട്, സഹോദരി ഭർത്താവ് സൂരജിന്റെ ഒരു ഫോൺ എന്നിവയാണ് മുദ്രവെച്ച് കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറിയത്, 


COMMERCIAL BREAK
SCROLL TO CONTINUE READING

ദിലീപിന്റെ നാല് ഫോണുകൾ ഹാജരാക്കാനായിരുന്നു അന്വേഷണസംഘം ഉപഹർജിയിലൂടെ കോടതി ആവശ്യം അറിയിച്ചത്. എന്നാൽ നാലമത്തെ ഫോൺ തന്റെ അല്ലെന്ന് നടൻ അറിയിക്കുകയും തുടർന്ന് മൂന്ന് ഫോണുകൾ ഇന്ന് ജനുവരി 31 തിങ്കളാഴ്ച 10.15ന് മുമ്പ് രജിസ്ട്രാർ ജനറിലിന് മുമ്പ് ഹജരാക്കാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.


ALSO READ : Actress Attack Case : നടിയെ ആക്രമിച്ച കേസ്: ഫോണുകൾ പരിശോധിച്ചാൽ എല്ലാം പുറത്ത് വരുമെന്ന് ബാലചന്ദ്രകുമാർ


കേസിനാസ്പദമായി ദിലീപിനെയും മറ്റ് പ്രതികളെയും ചോദ്യം ചെയ്ത വേളയിൽ അന്വേഷണസംഘം ഫോൺ ഹാജരാക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഈ ഫോണുകൾ അഭിഭാഷകന്റെ നിർദേശത്തെ തുടർന്ന് മുംബൈയിൽ ഒരു സ്വകാര്യ ഏജൻസിക്ക് പരിശോധനയ്ക്ക് നൽകിയിരിക്കുകയാണെന്നായിരുന്നു പ്രതികൾ അറിയിച്ചത്.


ALSO READ : Actress Attack Case | ദിലീപിന്റെ ഓഡിയോ സന്ദേശം ക്രൈംബ്രാഞ്ചിന്, മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും


ഗൂഢാലോചന കേസിൽ ദിലീപിനെയും മറ്റ് പ്രതികളെയും നാളെ ഫെബ്രുവരി 1 ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യാൻ പാടില്ലയെന്നാണ് കോടതി ഉത്തരവ്. മുൻകൂർ ജാമ്യാപേക്ഷയ്ക്ക് മേൽ പ്രോസിക്യൂഷൻ സമർപ്പിച്ച് ഉപഹർജി ജസ്റ്റിസ് പി ഗോപിനാഥ് കേസ് പരിഗണിക്കുന്നത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.