Actress Attack Case: ആ VIP അന്‍വര്‍ സാദത്ത് MLA അല്ല, വ്യക്തമാക്കി സംവിധായകന്‍ ബാലചന്ദ്രകുമാര്‍
പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേസ് പുതിയ വഴിത്തിരിവിലേയ്ക്ക് എത്തിച്ചിരിയ്ക്കുകയാണ്.
Actress Attack Case: പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ കേസ് പുതിയ വഴിത്തിരിവിലേയ്ക്ക് എത്തിച്ചിരിയ്ക്കുകയാണ്.
കേസുകായി ബാധപ്പെട്ട പല നിര്‍ണ്ണായക വിവരങ്ങളും വെളിപ്പെടുത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ (Balachandra Kumar) കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. ഏകദേശം 6 മണിക്കൂറിലേറെ നീണ്ട മൊഴി നല്‍കല്‍ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാകും എന്നാണ് സൂചനകള്‍.
എന്നാല്‍, പലപ്പോഴായി ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ ഒരു വിഐപിയെപ്പറ്റി (VIP) പരാമര്‍ശിച്ചിരുന്നു. വാര്‍ത്ത പുറത്തു വന്നതോടെ അഭ്യൂഹങ്ങളും പരന്നു. അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ പേരാണ് കേസുമായി ബന്ധപ്പെട്ട VIP എന്ന് പരാമര്‍ശമുണ്ടായി. VIP യെപ്പറ്റി നല്‍കിയ അടയാളങ്ങളാണ് അന്‍വര്‍ സാദത്ത് എം.എല്‍.എ സംശയത്തിന്‍റെ നിഴലില്‍ എത്താന്‍ കാരണം.
ആക്രമ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിനെ ഏല്‍പ്പിച്ചത് VIPആണെന്നും വിഐപിയുടെ വേഷം ഖദര്‍ മുണ്ടും ഷര്‍ട്ടുമാണെന്നും ഇയാള്‍ ആലുവയിലെ ഉന്നതാനാണെന്നും രാഷ്ട്രീയ പ്രവര്‍ത്തകനാകാമെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതാണ് അന്‍വര്‍ സാദത്ത് സംഭവത്തില്‍ പങ്കാളിയാണോ എന്ന കാര്യത്തില്‍ സംശയം ഉയര്‍ന്നത്.
Also Read: Actress Attack Case | നടൻ ദിലീപിന്റെ വീട്ടിൽ റെയ്ഡ്
എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിയ്ക്കുകയാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനൊപ്പം ഗൂഢാലോചനയില്‍ പങ്കാളിയായ ആ VIP അന്‍വര്‍ സാദത്ത് എം.എല്‍.എ അല്ലെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ടി.വിയോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
സംഭവം നടന്ന് 5 വര്‍ഷത്തിന് ശേഷം സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയിരിയ്ക്കുന്ന മൊഴികള്‍ കേസില്‍ നിര്‍ണ്ണായകമാവുമെന്നാണ് സൂചന. നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടൻ ദിലീപടക്കമുളളവർ ശ്രമിക്കുന്നതിന്‍റെ ശബ്ദ രേഖകളടക്കമാണ് അടുത്തിടെ സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ടത്.
സംവിധായകൻ ബാലചന്ദ്രകുമാർ പുറത്തുവിട്ട ശബ്ദ രേഖകള്‍ കേസിൽ പ്രോസിക്യൂഷന് ഏറെ സഹായകമാവുമെന്നാണ് കണക്കുകൂട്ടല്‍. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ഫോണിന്‍റെ മെമ്മറി കാർഡ് ഇതുവരെ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. എന്നാല്‍, ആക്രമണ ദൃശ്യങ്ങൾ ദിലീപ് കണ്ടതായും, കൂടാതെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതായും ബാലചന്ദ്രകുമാര്‍ പുറത്തുവിട്ട ശബ്ദരേഖകളില്‍ വ്യക്തമാണ്.
ബാലചന്ദ്രകുമാർ പുറത്തുവിട്ട രേഖകള്‍ ഇതിനോടകം ദിലീപിന് കുരുക്കായി മാറിയിരിയ്ക്കുകയാണ്. കേസില്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ അന്വേഷണത്തിനായി പുതിയ സംഘത്തെ സർക്കാർ നിയമിച്ചിരുന്നു.
ദീലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ആരോപിയുടെ പഴുതടച്ച നീക്കങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയിരിയ്ക്കുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് കൂടുതല്‍ നിയമക്കുരുക്കിലേയ്ക്ക് നീങ്ങുന്നതായാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA