Kochi : നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) ദിലീപ് (Dileep) മകനെ പറഞ്ഞ് ചതിക്കുകയായിരുന്നുവെന്ന് പൾസർ സുനിയുടെ (Pulsar Suni) അമ്മ. കേസിനാസ്പദമായ സംഭവത്തിന് 2 വർഷങ്ങൾക്ക് മുമ്പ് തന്നെ  നടിയെ അപകടപ്പെടുത്താൻ  ഗൂഡാലോചാന നടത്തിയിരുന്നതായി പൾസർ സുനിയുടെ 'അമ്മ വെളിപ്പെടുത്തി. അതേസമയം പൾസർ സുനിയെ അപായപ്പെടുത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പ്രതിയുടെ 'അമ്മ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അമ്മ റിപ്പോർട്ടർ ടിവിയോടാണ് ഇപ്പോൾ വെളിപ്പെടുത്തലുകൾ നടത്തിയത്. സംഭവത്തിന് മുമ്പ് പലപ്രാവശ്യം പൾസർ സുനിയോട് നടിയെ അപകടപ്പെടുത്താൻ ആവശ്യപ്പെട്ടെങ്കിലും ആദ്യം സുനി തയാറായില്ലെന്നും 'അമ്മ പറഞ്ഞു. എന്നാൽ കോടിക്കണക്കിന് രൂപ വാഗ്‌ദാനം നൽകിയാണ് പൾസർ സുനിയെ കൊണ്ട് കൃത്യം നടത്തിയതെന്നും പൾസർ സുനിയുടെ 'അമ്മ വ്യക്തമാക്കി.


ALSO READ: Actress Attack Case: കാവ്യ ഉന്നതനെ വിളിച്ചിരുന്നത് "ഇക്ക"യെന്ന് ; വിഐപിയുമായി ദിലീപിന്റെ കുടുംബത്തിന് അടുത്ത ബന്ധമെന്ന് ബാലചന്ദ്ര കുമാർ


സംഭവത്തിലെ ഗൂഢാലോചനയിൽ പല പ്രമുഖരായ വ്യക്തികളും പങ്കാളികളായിരുന്നുവെന്ന് പൾസർ സുനി തന്നോട് അറിയിച്ചതായി 'അമ്മ പറഞ്ഞു. അതിൽ ദിലീപിന്റെ പേര് മാത്രമേ തന്നോട് വെളിപ്പെടുത്തിയിട്ടുള്ളുവെന്നും പൾസർ സുനിയുടെ 'അമ്മ പറഞ്ഞു. വിവിധ പ്രമുഖ ഹോട്ടലുകളിലായി ആണ് സംഭവത്തിന്റെ ഗൂഢാലോചന നടത്തിയതെന്നും 'അമ്മ പറഞ്ഞു. കുറച്ച് നാളുകളായി പൾസർ സുനി അമ്മയോട് പങ്ക് വെച്ചതാണ് ഈ വിവരങ്ങൾ.


ALSO READ: Actress Attack Case: കുരുക്ക് മുറുകുന്നു, ദിലീപീനെയും കാവ്യയേയും വീണ്ടും ചോദ്യം ചെയ്‌തേക്കും, ബാലചന്ദ്രകുമാറിന്‍റെ രഹസ്യ മൊഴി രേഖപ്പെടുത്തും


ജയിൽ പൾസർ സുനിയുടെ സഹതടവുകാരനും, കേസിലെ മറ്റൊരു പ്രതിയുമായ വിജീഷ് ആത്മഹത്യ ശ്രമം നടത്തിയിരുന്നുവെന്നും സുനിയുടെ 'അമ്മ വ്യക്തമാക്കി. ആത്മഹത്യ ശ്രമത്തിൽ  വിജീഷിന് തലയ്ക്കും, കൈകൾക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. ഇത് ആത്മഹത്യ ശ്രമം തന്നെയാണോയെന്ന് സംശയവയും പ്രകടിപ്പിച്ചിട്ടുണ്ട്.


ALSO READ: Actress Attack Case| നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ കൈമാറിയത് ആലുവയിലെ വിഐപി?


 പൾസർ സുനിക്ക് തന്റെ ജീവനിൽ ഭീഷണിയുണ്ട് പേടിയുണ്ടെന്നും 'അമ്മ പറഞ്ഞു.  നിരവധി പ്രമുഖർക്ക് കേസിൽ പങ്കുണ്ടെന്ന് സംശയമുണ്ട്. ഇതിന് മുമ്പ് ബാലചന്ദ്ര കുമാറും കേസിൽ ഒരു ഉന്നതന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു, പല സാമ്പത്തിക വാഗ്ദാനങ്ങൾ വിജേഷിന് നൽകിയിരുന്നെങ്കിലും ഇതൊന്നും ലഭിച്ചിട്ടില്ലെന്നും പൾസർ സുനിയുടെ 'അമ്മ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക