കൊച്ചി:  നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി സമയം നീട്ടി നൽകി. കേസിന്റെ തുടരന്വേഷണത്തിന് ഒന്നര മാസം കൂടിയാണ് അനുവദിച്ചിരിക്കുന്നത്. ഒരു ദിവസം പോലും നീട്ടി നൽകരുതെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെ തള്ളി കൊണ്ടാണ് ഹൈക്കോടതി തുടരന്വേഷണത്തിന് ഒന്നര മാസം കൂടി നൽകിയത്. കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതി അറിയിച്ചിരുന്നു


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ തുടരന്വേഷണത്തിന് നൽകിയ സമയം മെയ് 30 ന് അവസാനിച്ചിരുന്നു. ഇതിനെ തുടർന്നാണ്  സമയം നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. നടിയെ ആക്രമിച്ച ദ്യശ്യങ്ങള്‍ അടങ്ങിയിട്ടുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂവില മാറ്റമുണ്ടെന്നും, അതിനാൽ തന്നെ ഫോറൻസിക് പരിശോധനയ്ക്ക് കൂടുതൽ സമയം വേണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.


ALSO READ:  നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച്; വിചാരണ കോടതി ജഡ്ജിക്കെതിരെയും ആക്ഷേപം


കൂടാതെ ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന പൂർണമാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. അതേസമയം വിചാരണ വൈകിക്കാനാണ് സമയം നീട്ടണമെന്ന ആവശ്യപ്പെടുന്നതെന്ന് ദിലീപ് പറഞ്ഞിരുന്നു. ദ്യശ്യങ്ങള്‍ തന്റെ കയ്യിലുണ്ടെന്ന ആരോപണം തെറ്റാണെന്ന് ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന ഫലം മൂന്ന് മാസം മുന്പ് ക്രൈബ്രാഞ്ചിന് ലഭിച്ചതാണ് . അത് ഇതുവരെയും പരിശോധിച്ചില്ലെന്നാണ് ക്രൈബ്രാഞ്ച് പറയുന്നതെന്നും ദിലീപ് കോടതിയിൽ പറഞ്ഞിരുന്നു.  ഫോണുകള്‍ പിടിച്ചെടുക്കേണ്ട ആവശ്യമില്ലെന്നും , വിവരങ്ങള്‍ മുഴുവനായും മുബൈയിലെ ലാബില്‍ നിന്നും ലഭിച്ചതാണെന്നും ദിലീപ് കൂട്ടിച്ചേർത്തിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.