കൊച്ചി : നടിയെ ആക്രമിച്ച കേസുമായി (Actress Attack Case) ബന്ധപ്പെട്ട് പ്രതി നടൻ ദിലീപിന്റെ (Actor Dileep)1 ആലുവയിലെ വീട്ടിലും മറ്റ് രണ്ടിടത്തുമായി നടന്ന റെയ്ഡ് പൂർത്തിയായി. മൂന്ന് ഇടങ്ങളിലായി ഏഴ് മണിക്കൂറോളമാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. ദിലീപിന്റെ ആലുവയിലെ 'പത്മസരോവരം' വീട്ടിലും സഹോദരൻ അനൂപിന്റെ വീട്ടിലും നടന്റെ നിർമാണ കമ്പനിയിലുമാണ് ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പരിശോധനയ്ക്ക് ശേഷം ദിലീപിന്റെ ഉൾപ്പെടെയുള്ളവരുടെ മൊബൈൽ ഫോണുകളും ഹാർഡ്ഡിസ്കും പരിശോധന സംഘം പിടിച്ചെടുത്തു. മുൻ സുഹൃത്തായിരുന്ന ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ പിന്നാലെയാണ് അന്വേഷണം സംഘം നടനുമായി ബന്ധപ്പെട്ട മൂന്ന് ഇടങ്ങളിൽ റെയ്ഡ് സംഘടിപ്പിച്ചത്. ഇന്നലെ ജനുവരി 12നായിരുന്നു ബാലചന്ദ്രകുമാർ കേസുമായി ബന്ധപ്പെട്ട് നിർണായക മൊഴികൾ നൽകിയത്. 


ALSO READ : Actress Attack Case : നടിയെ ആക്രമിച്ച കേസ് : നടി കാവ്യാ മാധവനിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു


രാവിലെ 11.30ത് മുതലായിരുന്നു റെയ്ഡ്. അന്വേഷണ സംഘം പരിശോധനയ്ക്കായി നടന്റെ വീട്ടിലേക്കെത്തിയപ്പോൾ പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ഗേറ്റ് ചാടിയാണ് അകത്ത് കടന്നത്. പിന്നീട് സഹോദരിയെത്തി ഗേറ്റ് തുറന്ന് കൊടുക്കുകയും ചെയ്തു. 


ആദ്യം ദിലീപിനെ ബന്ധപ്പെടാൻ അന്വേഷണം സംഘം ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. പിന്നീട് പുറത്ത് വന്ന റിപ്പോർട്ടിൽ ദിലീപ് വീടിനുള്ളിൽ തന്നെ ഉണ്ടായിരുന്നു. ദിലീപിന്റെ സഹോദരി വന്ന് വീട് തുറന്ന് നൽകിയതിന് പിന്നാലെ നടന്റെ അഭിഭാഷകനും ആലുവയിലെ വീട്ടിലേക്കെത്തിയിരുന്നു. 


ALSO READ : Actress Attack Case | നടിയെ ആക്രമിച്ച കേസ് മുൻ ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശത്തെ തുടർന്ന് IG ദിനേന്ദ്ര കശ്യപ് അട്ടിമറിച്ചു ; വെളിപ്പെടുത്തലുമായി മുൻ അന്വേഷണ ഉദ്യോഗസ്ഥൻ


ശേഷം ദിലീപിന്റെ ഭാര്യയും നടി കാവ്യ മാധവനോട് അന്വേഷണങ്ങൾ സംഘം വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു. മാത്രമല്ല ദിലീപിന്റെ കൈവശം ലൈസന്സിലില്ലാത്ത തോക്കുണ്ടെന്ന് വിവരം ലഭിച്ചതിനാൽ അതിനേയും തിരച്ചിൽ തുടരുകയാണ്.


പഴയ ഫോണുകളിൽ നിന്നും മറ്റ് ഡിജിറ്റൽ രേഖകളും, നടിയെ ആക്രമിച്ച സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവും കണ്ടെത്താൻ സൈബർ ടീമിന്റെ സഹായത്തോടെയാണ് പരിശോധന നടത്തുന്നത്. പഴയ ഫോണുകളിൽ നിന്ന് കാര്യമായ തെളിവുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.