Dileep Case | ദിലീപ് പ്രതിയായ ഗൂഢാലോചന കേസ് ; കൊച്ചിയിലെ മേത്തർ അപ്ർട്ട്മെന്റ്സിൽ റെയ്ഡ്
കേസിലെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് പരിശോധന നടത്തുന്നത്. ബാലചന്ദ്രകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിൽ (Actress Attack Case) അന്വേഷണ സംഘത്തെ വധിക്കാൻ നടൻ ദിലീപ് (Actor Dileep) ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഫ്ലാറ്റിൽ റെയ്ഡ്. കൊച്ചി എംജി റോഡിലെ മേത്തർ അപാർട്ട്മെന്റ്സിലാണ് പരിശോധന.
കേസിലെ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ് പരിശോധന നടത്തുന്നത്. ബാലചന്ദ്രകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്.
ALSO READ : Actress Attack Case: ദിലീപിന് ഇന്ന് നിർണായകം; ഫോണുകൾ പരിശോധനയ്ക്ക് അയക്കുന്നതിൽ വിധി ഇന്ന്
അതേസമയം പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ ദിലീപിന്റേയും ഒപ്പമുള്ളവരുടേയും മൊബൈല്‍ ഫോണുകൾ പരിശോധനയ്ക്ക് അയക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി ഇന്ന് തീരുമാനമെടുക്കും. ഏത് ഫോറൻസിക് ലാബിലേക്ക് ഫോണുകൾ അയക്കണം എന്നത് സംബന്ധിച്ചും കോടതി ഇന്ന് നിര്‍ദ്ദേശം നല്‍കും. കേസ് അൽപസമയത്തിനകം പരിഗണിക്കും.
ഇതിനിടയിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിൻറെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. തൻറെ വീട്ടിൽ നിന്നും കൊണ്ടു പോയ എല്ലാ ഗാഡ്ജറ്റുകളും പോലീസിൻറെ കൈവശമുണ്ടെന്നും ഫോണുകളിൽ കൃത്രിമമായി എന്തെങ്കിലും തിരികി കേറ്റാനുള്ള സാധ്യതയുണ്ടെന്നും ദിലീപ് കോടതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ALSO READ : Actress Attack Dileep Case | ദിലീപ് ആറ് ഫോണുകൾ കോടതിയിൽ ഹാജരാക്കി; കേസിൽ നടന് ഇന്ന് നിർണായകം
കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ ഫോണുകൾ ഇപ്പോൾ വിട്ടുനൽകരുതെന്നും വ്യാഴാഴ്ച ജാമ്യഹർജിയിൽ തീരുമാനം വന്ന ശേഷമേ ഫോണുകൾ കൊടുക്കാവൂ എന്നും പ്രതിഭാഗം വാദിക്കുന്നു. എന്നാൽ പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും മുൻപ് ഫോണിലെ വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹൈക്കോടതിയില്‍ വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഏഴ് മൊബൈല്‍ ഫോണുകളില്‍ ആറെണ്ണമാണ് ദീലീപ് അടക്കമുള്ള പ്രതികള്‍ കോടതിക്ക് കൈമാറിയത്. അതിൽ നാലാമത്തെ ഫോണ്‍ താന്‍ ഉപയോഗിക്കുന്നതല്ലെന്നാണ് ദീലീപിന്റെ നിലപാടെങ്കിലും ഈ ഫോണ് ഉപയോഗിച്ചിരുന്നതിന്‍റെ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
ALSO READ : Dileep Case | ദിലീപിന്റെ ഐടി സഹായിയുടെ മരണത്തിൽ ദുരൂഹത? അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കുടുംബം
അതേ സമയം കേസിൽ തങ്ങളും സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കഴിഞ്ഞ ദിവസം ദിലീപിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞിരുന്നു. നിലവിൽ കേസ് അന്വേഷിക്കുന്ന അന്വേഷണസംഘത്തിൽ വിശ്വാസമില്ലെന്നും ഒരു കേന്ദ്ര ഏജൻസി കേസ് അന്വേഷിക്കട്ടെയെന്നും ദിലീപിന്റെ വക്കീൽ രാമൻപിള്ള പറഞ്ഞു. അന്വേഷണ ഏജൻസിയിൽ നേരത്തെ പലവട്ടം അവിശ്വാസം രേഖപ്പെടുത്തിയ ദിലീപ് ഇതാദ്യമായാണ് സിബിഐ അന്വേഷണത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്. തൻറെ അമ്മ ഒഴികെ ഒപ്പമുള്ള എല്ലാവരേയും പ്രതികളാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നതെന്നും മാധ്യമവിചാരണയാണ് ഇപ്പോൾ നടക്കുന്നതെന്നുമാണ് ദിലീപ് പറയുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.