Actress Attack Case | നടിയെ ആക്രമിച്ച കേസ് മുൻ ഉന്നത ഉദ്യോഗസ്ഥന്റെ നിർദേശത്തെ തുടർന്ന് IG ദിനേന്ദ്ര കശ്യപ് അട്ടിമറിച്ചു ; വെളിപ്പെടുത്തലുമായി മുൻ അന്വേഷണ ഉദ്യോഗസ്ഥൻ
Actress Attack Case thwart - ഇതിന് പിന്നിൽ പോലീസ് സേനയിലെ മുൻ ഉന്നത ഉദ്യോഗസ്ഥനും ഐജി ദിനേന്ദ്ര കശ്യപുമാണെന്ന് കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ.
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ (Actress Attack Case) പുതിയ വെളിപ്പെടുത്തൽ. കേസിന്റെ നിർണായക ഘട്ടത്തിൽ ഉന്നത പോലീസ് (Kerala Police) ഇടപെടൽ മൂലം കേസിലെ നിർണായക തെളിവുകൾ നഷ്ടമായി. ഇതിന് പിന്നിൽ പോലീസ് സേനയിലെ മുൻ ഉന്നത ഉദ്യോഗസ്ഥനും ഐജി ദിനേന്ദ്ര കശ്യപുമാണെന്ന് കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ.
കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ ബാബു കുമാർ റിപ്പോർട്ടർ ടിവിയോടാണ് കേസിലെ മറ്റൊരു സുപ്രധാന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പോലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥൻ ഐജി ദിനേന്ദ്ര കശ്യപിനോട് ദിലീപിന്റെ അഭിഭാഷകന്റെ വീട്ടിൽ നടത്താൻ തീരുമാനിച്ചിരുന്ന റെയ്ഡ് വൈകിപ്പിക്കാൻ നിർദേശം നൽകി.
ALSO READ : Actress Attack Case | നടൻ ദിലീപിന്റെ വീട്ടിൽ റെയ്ഡ്; ദിലീപിന്റെ ഫോൺ സ്വിച്ച് ഓഫ്
"അന്ന് വക്കീലിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നത് വൈകിപ്പിച്ചത് മേലുദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരമാണ്. ദിനേന്ദ്ര കേശ്യപ് ആയിരുന്നു അന്നത്തെ ഐജി. അദ്ദേഹമാണ് നമുക്ക് നേരിട്ട് നിര്‍ദേശങ്ങള്‍ നല്‍കുന്നത്. അതനുസരിച്ചാണ് നീങ്ങിയത്. മറ്റെവിടെ നിന്നെങ്കിലുമുള്ള നിര്‍ദേശപ്രകാരം ആയിരിക്കാം കേശ്യപ് സര്‍ ഞങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നത്" ബാബു കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
മുൻ ഡിജിപി ലോക്നാഥ് ബെഹറയാണ് ഈ മുൻ ഉന്നത ഉദ്യോഗസ്ഥൻ എന്നാണ് റിപ്പോർട്ടർ ടിവി അനുമാനിക്കുന്നത്. ഐജി മുൻ ഡിജിപിയുടെ നിർദേശം അനുസരിച്ചാണ് കേസിലെ പ്രതിയായ ദിലീപിന്റെ അഭിഭാഷകന്റെ വീട്ടിൽ നടത്താൻ തീരുമാനിച്ചിരുന്ന പരിശോധൻ വൈകിപ്പിച്ചത് എന്നാണ് ബാബു കുമാറിനെ ഉദ്ദരിച്ചുകൊണ്ട് റിപ്പോർട്ട ടിവി റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ ഉന്നത ഉദ്യോഗസ്ഥൻ കേസിൽ ഇടപ്പെട്ടത് അന്വേഷണ സംഘത്തിന്റെ മേധാവിയായ ബി സന്ധ്യ പോലുമറിയാതെയാണെന്നും മുൻ അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...