കൊച്ചി : നടിയെ ആക്രമിച്ച് കേസിൽ ചോദ്യം ചെയ്യലിനായി നടൻ ദിലീപിന് വീണ്ടും നോട്ടീസയടച്ച് അന്വേഷണ സംഘം. ആദ്യം വ്യാഴ്ച മാർച്ച് 24ന് ഹാജരാകണമെന്ന് അറിയിച്ചുകൊണ്ടായിരുന്നു തുടരന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം ദിലീപിന്  നോട്ടീസയച്ചത്. എന്നാൽ തനിക്കൊരു യാത്രയുണ്ടെന്ന് അസൗകര്യം അറിയിച്ച നടനോട് അടുത്ത തിങ്കളാഴ്ച മാർച്ച് 28ന് ഹജരാകാൻ നിർദേശിക്കുകയായിരുന്നു അന്വേഷണ സംഘം.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ നടിയെ ആക്രമിച്ച കേസിന്റെ അവസാനഘട്ടത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം. ഏപ്രിൽ 15 വരെയാണ് കേസിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി അനുവദിച്ചിരിക്കുന്ന സമയം. കേസുമായി ബന്ധപ്പെട്ട് മറ്റ് നിർണായക വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. 


ALSO READ : Actress Attack Case : വധഗൂഢാലോചന കേസിൽ ദിലീപിന് തിരിച്ചടി; അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി


ദിലീപിന്റെ മുൻ സുഹൃത്തായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചത്തലത്തിലാണ് നടിയെ ആക്രമിച്ച കേസിൽ ക്രൈം ബ്രാഞ്ച് തുടരന്വേഷണത്തിന് അനുമതി ലഭിക്കുന്നത്. ഈ കേസിന് സമാന്തരമായി കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച വധഗൂഢാലോന കേസും കോടതിയുടെ പരിഗണനയിലാണ്. 


വധഗൂഢാലോചന കേസിൽ അന്വേഷണം സ്റ്റേ ചെയ്യാൻ സാധിക്കില്ല എന്ന് ഹൈക്കോടതി ദിലീപിന്റെ ഹർജി പരിഗണിക്കവെ മാർച്ച് 17ന് പറഞ്ഞിരുന്നു. ഹർജി മാർച്ച് 29ന് ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.