കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ചുമതല ആർക്കാണെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു.  സംസ്ഥാന പൊലീസ് മേധാവിക്കാണ് ഹൈകോടതി നിർദ്ദേശം നൽകിയത്. അന്വേഷണ മേൽനോട്ട ചുമതല വഹിച്ചിരുന്ന എഡിജിപി ശ്രീജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടർന്നാണ് പുതിയ നിർദ്ദേശം. നിലവിൽ ആർക്കാണ് അന്വേഷണ മേൽനോട്ട ചുമതലഎന്ന കാര്യത്തിൽ വ്യക്തത വേണമെന്നും ഹൈക്കോടതി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

മെയ് 19 നകം മറുപടി നല്കണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ  എഡിജിപി ശ്രീജിത്തിന് പകരം വരുന്ന പുതിയ ക്രൈംബ്രാഞ്ച് മേധാവിക്ക് കേസിന്റെ അന്വേഷണ മേൽനോട്ട ചുമതല നല്കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അറിയിച്ചിട്ടുണ്ട്.  എഡിജിപി ശ്രീജിത്തിനെ മാറ്റിയതിന് എതിരെ നൽകിയ പൊതു താല്പര്യത ഹർജിയിലാണ് ഹൈക്കോടതി പുതിയ നിർദ്ദേശം നൽകിയിരിക്കുന്നത്.


ALSO READ: Actress Attack Case : ശ്രീജിത്തിന്റെ സ്ഥലമാറ്റത്തിനെതിരെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹർജി


ബൈജു കൊട്ടാരക്കര ആണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന്റെ കാര്യത്തിൽ വ്യക്തത വേണമെന്ന് പൊലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. അന്വേഷണം ഉദ്യോഗസ്ഥനെ മാറ്റിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ തിരിച്ചു കൊണ്ടുവരണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.


എഡിജിപി എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഇടപെടൽ ഉണ്ടെന്ന് ആരോപണങ്ങൾ ഉണ്ടായിരുന്നു. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളാണ് ശ്രീജിത്തിന് തിരിച്ചടിയായതെന്നും അഭിപ്രായമുണ്ടായിരുന്നു.  നടിയെ ആക്രമിച്ച  കേസിലും വധശ്രമ ഗൂഢാലോചന കേസിലും രണ്ട് അന്വേഷണ സംഘങ്ങളുടെ മേൽനോട്ടചുമതല എസ് ശ്രീജിത്തിനായിരുന്നു.


അതേസമയം കേസിൽ ഹാക്കർ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാ‌‌ഞ്ച് കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യവുമായി ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് അപ്രേക്ഷ നൽകിയിരിക്കുന്നത്. വിഷയത്തിൽ കോടതി സായ് ശങ്കറിന് നോട്ടീസ് നൽകിയിട്ടുണ്ട്. കൂടാതെ നാളെ വൈകിട്ട് മൂന്ന് മണിക്ക് കോടതിയിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.