Kochi : നടിയെ ആക്രമിച്ച കേസിൽ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം തെറ്റാണെന്ന് നടൻ ദിലീപ് ഹൈക്കോടതിയില്‍. വധഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ  ഹര്‍ജിയിലാണ് ദിലീപ് വിശദീകരണം നൽകിയിരിക്കുന്നത്. ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്ന ആരോപണം തെറ്റാണെന്നും ഫോണില്‍ നിന്ന് കളഞ്ഞത് സ്വകാര്യ സംഭാഷണങ്ങൾ മാത്രമാണെന്നും ദിലീപ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഫോറൻസിക് റിപ്പോർട്ടിൽ തെളിവുകൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും,  ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ  ഉദ്യോഗസ്ഥന്‍റെ വിശദീകരണവും തമ്മില്‍ വൈരുദ്ധ്യമുണ്ടന്നും ദിലീപ് പറഞ്ഞു. കൂടാതെ  വീട്ടിലെ സഹായിയായിരുന്ന ദാസന്റെ മൊഴിയും ദിലീപ് തള്ളിയിട്ടുണ്ട്. ദാസന്റെ മൊഴി വാസ്തവവിരുദ്ധമാണെന്നും വ്യക്തമാക്കി. ദാസന്‍ ഓഫിസിലെത്തിയെന്ന് പറയുന്ന ദിവസം അഭിഭാഷകന് കോവിഡായിരുന്നുവെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റും ദിലീപ് ഹാജരാക്കിയിട്ടുണ്ട്.


ALSO READ: സാക്ഷികളെ സ്വാധീനിക്കുന്നു, തെളിവുകളും നശിപ്പിച്ചു, ദിലീപിന്റെ അഭിഭാഷകർക്കെതിരെ ബാര്‍ കൗണ്‍സിലില്‍ പരാതി നൽകി അതിജീവിത


ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ദാസൻ ദാസന്‍  2020 ഡിസംബർ 26ന് ജോലി ഉപേക്ഷിക്കുകയായിരുന്നു. ദിലീപിനെതിരെ വാർത്താ സമ്മേളനം നടത്തുമെന്ന് ബാലചന്ദ്രകുമാർ തന്നെ അറിയിച്ചിരുന്നുവെന്ന് ദാസൻ മൊഴിയിൽ പറയുന്നുണ്ട്. കൂടാതെ ബാലചന്ദ്രകുമാർ ദിലീപിൻ്റെ വീട്ടിൽ  വരാറുണ്ടായിരുന്നുവെന്നും ദാസൻ പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു.


ദിലീപിന്റെ അഭിഭാഷകൻ ബി. രാമന്‍പിള്ളക്കെതിരെ പരാതിയുമായി അതിജീവിത രംഗത്തെത്തിയിരുന്നു. ബാർ കൗൺസിലിൽ ആണ് രാമൻപിള്ളയ്ക്കെതിരെ അതിജീവിത പരാതി നൽകിയത്. കേസ് അട്ടിമറിക്കാനാണ് ശ്രമമെന്നാണ് അതിജീവിതയുടെ പരാതി. ദിലീപിന്റെ മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധന നടത്തിയതിന്റെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിരുന്നു. റിപ്പോർട്ടിൽ തെളിവുകള്‍ നശിപ്പിക്കാന്‍ അഭിഭാഷകരടക്കം കൂട്ടുനിന്നുവെന്നാണ് ക്രൈംബ്രഞ്ച് പറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് അതിജീവിത പരാതിയുമായി ബാര്‍ കൗണ്‍സിലിനെ സമീപിച്ചത്.


ബാര്‍ കൗണ്‍സില്‍ സെക്രട്ടറിക്കാണ് നടി പരാതി നല്‍കിയിരിക്കുന്നത്. കേസിലെ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും മുതിര്‍ന്ന അഭിഭാഷകനായ രാമന്‍പിള്ള നേതൃത്വം നല്‍കിയെന്നാണ് ഇ-മെയിൽ വഴി നൽകിയ പരാതിയില്‍ പറയുന്നത്. അഡ്വക്കേറ്റ് പി രാമൻപിള്ള, ഫിലിപ്പ് വർഗീസ്, സുജേഷ് മേനോൻ എന്നിവർക്കെതിരെയാണ് പരാതി.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.