കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. രാവിലെ 9 മണിക്കാണ് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ദിലീപിനോട് ആവശ്യപ്പെട്ടിരുന്നത്. കളമശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ദിലീപടക്കമുള്ള പ്രതികൾ ഹാജരായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചോദ്യം ചെയ്യൽ മുഴുവൻ അന്വേഷണ ഉദ്യോ​ഗസ്ഥർ ക്യാമറയിൽ പകർത്തും. ഓരോ പ്രതികളെയും വെവ്വേറെ ആവും ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യുക. ഇതിനായി ഉദ്യോഗസ്ഥരെ വിവിധ ടീമുകളാക്കി തിരിച്ചിട്ടുണ്ട്.


അന്വേഷണസംഘത്തിന് ദിലീപിനെ മൂന്ന് ദിവസം ചോദ്യം ചെയ്യാമെന്നും രാവിലെ മുതല്‍ വൈകിട്ട് വരെ ചോദ്യം ചെയ്ത ശേഷം കേസ് പരിഗണിക്കുമ്പോള്‍ റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് ഹൈക്കോടതി പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.