Actress attack case | അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഡാലോചന, ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
പ്രോസിക്യൂഷനും ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തിരുന്നു.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഡാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് (ജനുവരി 22) മാറ്റി. ശനിയാഴ്ച അവധി ദിവസമായതിനാൽ പ്രത്യേക സിറ്റിങ് നടത്തിയായിരിക്കും ഹർജി പരിഗണിക്കുക. ജസ്റ്റിസ് ടി. ഗോപിനാഥിന്റെ സിംഗിൾ ബെഞ്ച് ആണ് വാദം കേൾക്കുക.
ദിലീപിന്റെ സഹോദരന്‍ പി.ശിവകുമാര്‍ (അനൂപ്), ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് ടി.എന്‍.സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ മറ്റൊരു സുഹൃത്തും ഹോട്ടല്‍ ഉടമയുമായ ആലുവ സ്വദേശി ശരത്ത് എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മറ്റ് പ്രതികള്‍. ശരത്തും ബൈജു ചെങ്ങമനാടും ഒളിവിലാണെന്നാണ് റിപ്പോർട്ട്.
Also Read: Actress Attack Case: അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന; ദിലീപിനെതിരെ ഗുരുതരവകുപ്പ് കൂടി
അതിനിടെ കേസിൽ ദിലീപിനെതിരെ കൊലപാതക ശ്രമത്തിനുള്ള ഗൂഡാലോചന നടത്തിയെന്ന കുറ്റം കൂടി ചുമത്തി. നേരത്തെ ഗൂഢാലോചന കുറ്റത്തിനുള്ള 120 B ആണ് ചുമത്തിയിരുന്നത്. ഇപ്പോൾ അതിനോടൊപ്പം കൊലപാതകത്തിനുള്ള 302 വകുപ്പ് കൂടി ചേർത്തിരിക്കുകയാണ്. ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യത്തെ എതിർത്ത് ക്രൈംബ്രാഞ്ച് നൽകിയ സ്റ്റേറ്റ്മെന്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പ്രോസിക്യൂഷനും ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തിരുന്നു. അസാധാരണമായ കേസാണിതെന്നും ലൈംഗികപീഡനത്തിന് ക്രിമിനലുകൾക്ക് ക്വട്ടേഷൻ നൽകിയത് ഇന്ത്യൻ ശിക്ഷാ നിയമം നിലവിൽ വന്നശേഷമുണ്ടായ ആദ്യത്തേതുമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. വലിയ സ്വാധീനമുള്ള ദിലീപിന് മുൻകൂർ ജാമ്യം നൽകുന്നത് കേസിനെത്തന്നെ ബാധിക്കുമെന്നുമെന്നും സത്യം പുറത്തുവരാൻ ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നുണ്ട്. കേസിലെ മുഖ്യസൂത്രധാരൻ ദിലീപ് തന്നെയാണെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...