`ഞാൻ കുറ്റം ചെയ്തിട്ടുണ്ട്, ആ കുറ്റം ചെയ്തത് എനിക്ക് വേണ്ടി അല്ലെന്ന്, അറിയാമല്ലോ?` പൾസർ സുനി ദിലീപിനെഴുതിയ കത്ത് പുറത്ത്
Actress Attack Case - ലയാള സിനിമയുടെ സെക്സ് റാക്കറ്റ് ബന്ധത്തെ കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെന്ന രൂപേണയാണ് സുനി കത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
കൊച്ചി : നടിയെ ആക്രമിച്ച കേസ് വീണ്ടും മറ്റൊരു വഴിത്തിരിവിലേക്ക്. കേസിലെ മുഖ്യപ്രതി പൾസർ സുനി മറ്റൊരു പ്രതിയായ നടൻ ദിലീപിനെഴുതിയ കത്ത് പുറത്ത്. നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയിൽ ദിലീപ് മാത്രമല്ല മലയാള സിനിമയിലെ മറ്റ് പലരും പങ്കെടുത്തിട്ടുണ്ടെന്ന് പൾസർ സുനി കത്തിലൂടെ വ്യക്തമാക്കുന്നു. സുനി 2018 മെയ് മാസത്തിൽ തന്റെ അമ്മയ്ക്ക് കൈമാറിയ കത്താണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
"ഞാൻ കുറ്റം ചെയ്തിട്ടുണ്ട്, ആ കുറ്റം ചെയ്തത് എനിക്ക് വേണ്ടി അല്ലെന്ന്, അറിയാമല്ലോ?" സുനി അമ്മയ്ക്ക് കൈമാറിയ കത്തിൽ പറയുന്നു. ജയലിൽ വെച്ച് തനിക്ക് എന്തെങ്കിലും അപായം സംഭവിച്ചാൽ ഈ കത്ത് പുറത്ത് വിടണമെന്ന് സുനി അമ്മയോട് ആവശ്യപ്പെട്ടിരുന്നു.
ALSO READ : ദിലീപ് മകനെ ചതിച്ചു; സംഭവത്തിന് 2 വർഷങ്ങൾക്ക് മുമ്പ് ഗൂഢാലോചന നടന്നിരുന്നുവെന്ന് പൾസർ സുനിയുടെ അമ്മ
കത്തിന്റെ പ്രധാനഭാഗങ്ങൾ ഇങ്ങനെ
"ചേട്ടൻ എന്ത് ചെയ്താലും താരസംഘടന കൂട്ട് നിൽക്കും, അന്ന് അബാദ് പ്ലാസയിൽ ഈ കാര്യം പ്ലാൻ ചെയ്തപ്പോൾ സിദ്ദിഖും മറ്റാരെല്ലാം ഉണ്ടായിരുന്നു എന്ന് ഞാൻ ആരോടും പറഞ്ഞിട്ടില്ല. അമ്മയുടെ പ്രസിഡന്റ് സ്ഥാനം ലഭിക്കാനല്ല സിദ്ദിഖ് ചേട്ടനെ അറസ്റ്റ് ചെയ്തപ്പോൾ ഓടി നടന്നത്. ചേട്ടൻ ഉൾപ്പെടെ അമ്മയുടെ സംഘടനയിൽ എത്രപേർക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും അമ്മയുടെ വിദേശപരിപാടികളുടെ യഥാർഥ ലക്ഷ്യവും ലഭവിഹിതവും പുറത്ത് വന്നാൽ ചേട്ടൻ എന്നെ ജീവിക്കാൻ അനുവദിക്കില്ല"
ALSO READ : മലയാള സിനിമയിൽ സെക്‌സ് റാക്കറ്റ്: ദിലീപിന്റെയും താരസംഘടനയിലെ അംഗങ്ങളുടെയും അറിവോടെ - പൾസർ സുനിയുടെ കത്ത്
തനിക്ക് ദിലീപിന്റെ രഹസ്യങ്ങൾ ഏതെല്ലാം അറിയമാമെന്ന് ദിലീപിനെ ഓർമ്മിപിക്കാൻ വേണ്ടിയാണ് താൻ ഈ കത്തെഴുതുന്നതെന്ന് സുനി കത്തിന്റെ ആമുഖമായി പറയുന്നുണ്ട്. മലയാള സിനിമയുടെ സെക്സ് റാക്കറ്റ് ബന്ധത്തെ കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെന്ന രൂപേണെയാണ് സുനി കത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൂടാതെ നടിയെ ആക്രമിക്കാൻ 2015 മുതൽ ദിലീപും സംഘവും പദ്ധതി ഇട്ടിരുന്നു എന്നും കത്തിൽ പറയുന്നുണ്ട്.
താൻ ചെയ്തതെല്ലാം കോടതിയിൽ പറഞ്ഞ് മാപ്പ് അപേക്ഷിച്ച് നൽകുന്ന ശിക്ഷ അനുഭവിച്ച് തീർക്കുമെന്ന് സുനി കത്തിന്റെ അവസാനം അറിയിക്കുന്നുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം ഏകദേശം ആറ് ഏഴ് മാസങ്ങൾക്ക് ശേഷമാണ് പ്രതിയായ സുനി ഈ കത്തെഴിതിയത്.
ദൃശ്യമാധ്യമമായ റിപ്പോർട്ടർ ചാനലാണ് കത്ത് പുറത്ത് വിട്ടിരിക്കുന്നത്. കേസുമായി സംബന്ധിച്ച് പൾസർ സുനിയുടെ എന്ന പേരിൽ പുറത്ത് വരുന്ന രണ്ടാമത്തെ കത്താണിത്. നേരത്തെ കേസിന്റെ പ്രാരംഭഘട്ടത്തിൽ സംവിധായകനും ദിലീപിന്റെ ഉറ്റ സുഹൃത്തായ നാദിർഷായ്ക്കും സുനി കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് ദിലീപിലേക്ക് തിരിഞ്ഞതും നടനെ അറസ്റ്റ് ചെയ്തതും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA