Actress Attack Case : വധഗൂഢാലോചന കേസ്: ദിലീപ് അടക്കമുള്ള പ്രതികളെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും
ഇന്നലെ ഹാജരാകണമെന്ന് അനൂപിനോട് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനൂപ് ഹാജരായില്ല. ഹാജരാകാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസം കൈപ്പറ്റിയില്ല.
Kochi : നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരൻ അനൂപിനോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ ഹാജരാകണമെന്ന് അനൂപിനോട് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അനൂപ് ഹാജരായില്ല. ഹാജരാകാൻ ആവശ്യപ്പെട്ട് കൊണ്ടുള്ള നോട്ടീസം കൈപ്പറ്റിയില്ല.
അനൂപിന്റെ ഫോൺ പരിശോധന ഫലം ക്രൈം ബ്രാഞ്ചിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനൂപിനെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച് സംഘം ഒരുങ്ങുന്നത്. ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജിനെയും നടൻ ദിലീപിനെയും ഉടൻ തന്നെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ബാക്കി പ്രതികളുടെ ഫോൺ പരിശോധിച്ചതിന്റെ ഫലങ്ങളും ഉടനെ ലഭിക്കും. ഈ ഫലങ്ങൾ കേസിന്റെ അന്വേഷണത്തിൽ വഴിത്തിരിവ് ആകുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.
അതേസമയം കേസിൽ മാധ്യമ വാർത്തകൾ വിലക്കണം എന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. മാധ്യമ വിചാരണ നടത്തി തനിക്കെതിരെ ജന വികാരം ഉണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ദിലീപ് ഹർജി നൽകിയിരിക്കുന്നത്. അതേ സമയം ദിലീപ് നൽകിയ ഹർജി നിയമ പരമായി നില നിൽക്കുന്നതല്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
ഹർജി നേരത്തെ പരിഗണിക്കവെ നടിയെ ആക്രമിച്ച കേസിന്റെ രഹസ്യവിചാരണ എന്ന ഉത്തരവ് മാധ്യമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷണം നടത്തി നടപടിയെടുക്കാൻ ഡിജിപിക്കു കോടതി നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചില മാധ്യമ സ്ഥാപനങ്ങൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ALSO READ: Actress Attack Case: അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന; ദിലീപിന്റെ ശബ്ദപരിശോധന ഇന്ന് 11 മണിക്ക്
ഇതുകൂടാതെ വധഗൂഢാലോചന കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും നടൻ ദിലീപ് ഹർജി നൽകി. എഫ്ഐആറിൽ കൊടുത്തിരിക്കുന്ന ആരോപണങ്ങൾ സത്യമാണെന്ന് തെളിയിക്കാനുള്ള തെളിവുകൾ ഇല്ലെന്ന് പറഞ്ഞാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. ഇതുകൂടാതെ എഫ്ഐആർ റദ്ധാക്കിയില്ലെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...