കൊച്ചി : നടിയെ ആക്രമിച്ച കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിർദേശിക്കാൻ അതിജീവതയോട് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. അതിജീവതയ്ക്ക് താൽപര്യമുള്ള അഭിഭാഷകനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമെന്ന് സർക്കാർ അറിയിച്ചു. വിചാരണ വേളയിൽ പ്രോസിക്യൂട്ടറായിരുന്നു അനിൽ കുമാർ രാജിവെച്ചതിന് പിന്നാലെയാണ് സർക്കാർ സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ ഒരുങ്ങുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിന്റെ വിചാരണവേളയിൽ കോടതിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് അനിൽ കുമാർ രാജിവെക്കുന്നത്. വിചരണവേളയിൽ അനിൽ കുമാറുൾപ്പടെ രണ്ട് പ്രോസിക്യൂട്ടർമാരാണ് രാജിവെച്ചത്.


അതേസമയം നടിയെ ആക്രമിച്ച കേസും വധഗൂഢാലോചന സംബന്ധിച്ച് ഇന്ന് മെയ് 9ന് ക്രൈം ബ്രാഞ്ച് സംഘം നടി കാവ്യാ മാധവനെ ചോദ്യം ചെയ്തിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് ആലുവയിൽ ദിലീപിന്റെ പത്മസരോവാരം വീട്ടിലെത്തിയ അന്വേഷണസംഘം നാലരമണിക്കൂറോളമാണ് കാവ്യയെ ചോദ്യം ചെയ്തത്. എസ്പി മോഹനചന്ദ്രന്റെയും ഡിവൈഎസ്പി ബൈജു പൗലോസിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് മൊഴി എടുത്തത്. 


നടിയെ ആക്രമിച്ച കേസിന്‍റെ ഗൂഡാലോചനയിൽ ദിലീപിനൊപ്പം കാവ്യയ്ക്കും പങ്കുണ്ടോയെന്നാണ്  തുടരന്വേഷണത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നത്. ഇതിൽ വ്യക്തത വരുത്തുന്നതിനാണ് കാവ്യയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചുകൊണ്ട് നോട്ടീസ് നൽകിയിരുന്നത്.  അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണ് കേസിന് വഴിയൊരുക്കിയ പീഡനത്തിന് കാരണമെന്ന ദിലീപിന്റെ സഹോദരീ ഭർത്താവ് പറയുന്ന ശബ്ദ സന്ദേശത്തെ തുടർന്നാണ്‌ കാവ്യയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.