ഹൈദരാബാദ്: നടി രാകുല്‍ പ്രീത് സിങ്ങിന്റെ സഹോദരന്‍ മയക്ക് മരുന്ന് കേസില്‍ അറസ്റ്റിലായതായി റിപ്പോർട്ട്. ഹൈദരാബാദില്‍ നിന്നാണ് രാകുലിന്റെ സഹോദരന്‍ അമന്‍ പ്രീത് സിങ്ങിനെയും മറ്റു നാലുപേരെയും മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു!


 


ഇവരില്‍ നിന്നും ഏകദേശം 35 ലക്ഷം രൂപ വില മതിക്കുന്ന 199 ഗ്രാം കൊക്കെയ്ന്‍, രണ്ട് പാസ്പോര്‍ട്ടുകള്‍, രണ്ട് ബൈക്കുകള്‍, 10 സെല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തതായി തെലങ്കാന പോലീസ് പറഞ്ഞു. നര്‍സിംഗിയിലെ ഒരു ഫ്ളാറ്റില്‍ നടത്തിയ റെയ്ഡിനിടെയാണ് സൈബർബാദ് പോലീസിന് കീഴിൽ വരുന്ന എസ്ഒടി പോലീസും മയക്കുമരുന്ന് വിരുദ്ധ സ്‌ക്വാഡും ചേർന്ന് ഇവ പിടിച്ചെടുത്തത്.  


Also Read: 


ഇതിനിടെ നഗരത്തിലെ പ്രമുഖരെ ലക്ഷ്യമിട്ട് കൊക്കെയ്ൻ വിൽക്കുന്ന രണ്ട് നൈജീരിയക്കാരുള്‍പ്പെടെ അഞ്ച് മയക്കുമരുന്ന് വില്‍പ്പനക്കാരെ തെലങ്കാന ആന്റി നാര്‍ക്കോട്ടിക്‌സ് ബ്യൂറോയും സൈബരാബാദ് പോലീസിന്റെ പ്രത്യേക ഓപ്പറേഷന്‍ ടീമും രാജേന്ദ്രനഗര്‍ പോലീസും ചേര്‍ന്ന് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.  ഇവർ രണ്ടര കിലോയോളം കൊക്കെയ്ന്‍ വിതരണത്തിനായി ഹൈദരാബാദില്‍ എത്തിച്ചപ്പോഴായിരുന്നു അറസ്റ്റ്. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് വാങ്ങിയിരുന്ന അമനെയും സുഹൃത്തുക്കളും പോലീസ് പിടികൂടുന്നത്.


Also Read: 


മയക്കുമരുന്ന് ഉപയോഗിച്ചവരില്‍ ഒരാളാണ് അമന്‍ എന്ന് പോലീസ് കമ്മീഷണര്‍ അവിനാഷ് മൊഹന്തി പറഞ്ഞു. 13 ഉപഭോക്താക്കളില്‍ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. മൂത്ര സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ അഞ്ച് പേരുടെയും ഫലം പോസിറ്റീവ് ആയിരുന്നെന്ന് പോലീസ് അറിയിച്ചു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് 2021 ൽ രാകുല്‍ പ്രീത് സിങ്ങിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു.  2021, 2022 ലും ഇതുമായി ബന്ധപ്പെട്ട് നടിയുടെ മൊഴിയും അന്വേഷണ ഏജന്‍സി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.