Actress Sreekala Sasidharan : സീരിയൽ നടിയുടെ വീട്ടിൽ മോഷണം, നഷ്ടപ്പെട്ടത് 15 പവൻ സ്വർണം
ശ്രീകല ഭർത്താവിനോടൊപ്പം ബ്രിട്ടണിൽ കഴിഞ്ഞ സയമത്താണ് മോഷണം നടന്നതെന്ന് കുരതുന്നു. തിരികെ നാട്ടിയെത്തിയതിന് ശേഷമാണ് വീടിന്റെ പിൻവാതിൽ തല്ലിപൊളിച്ച നിലയിൽ കണ്ടെത്തിയത്.
Kannur : എന്റെ മാനസപുത്രി എന്ന സീരിയലൂടെ പ്രമുഖയായ നടി ശ്രീകല ശശിധരന്റെ (Actress Sreekala Sasidharan) വീട്ടിൽ മോഷണം നടിയുടെ കണ്ണൂരിലെ വീട്ടിലാണ് മോഷണം നടന്നത്. 15 പവൻ സ്വർണം നഷ്ടമായിട്ടുണ്ടെന്നാണ് പൊലീസ് നൽകിയ പരാതിയിൽ നടി അറിയിച്ചിരിക്കുന്നത്.
ശ്രീകല ഭർത്താവിനോടൊപ്പം ബ്രിട്ടണിൽ കഴിഞ്ഞ സയമത്താണ് മോഷണം നടന്നതെന്ന് കുരതുന്നു. തിരികെ നാട്ടിയെത്തിയതിന് ശേഷമാണ് വീടിന്റെ പിൻവാതിൽ തല്ലിപൊളിച്ച നിലയിൽ കണ്ടെത്തിയത്.
ALSO READ : Keralite Shot Dead : അമേരിക്കയിൽ മോഷ്ടാവിന്റെ വെടിയേറ്റ് മലയാളി കൊല്ലപ്പെട്ടു
നാട്ടിൽ വന്നിട്ട് നാളുകളായിട്ടും ശ്രീകല കുടുംബവും മോഷണം നടന്ന വിവരം കഴിഞ്ഞ ദിവസമാണ് അറിയുന്നത്. പരാതി നൽകിയതിന് ശേഷം പൊലീസും വിരള അടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി.
ALSO READ : Kochi Models Death | പ്രതിയാക്കിയത് പോലീസ് തിരക്കഥ, ചോദ്യംചെയ്യലിനിടെ ഭീഷണിപ്പെടുത്തിയെന്നും പ്രതികൾ
നടിയുടെ കുടുംബവുമായി അടുപ്പുമുള്ളവർക്ക് സംഭവത്തിന് പിന്നാലുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. വീടുമായി അടുപ്പമുള്ളവരോട് പൊലീസ് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
ALSO READ : വിവാഹമോചനത്തിന് തയ്യാറായില്ല; നവ വരന് ക്രൂരമർദ്ദനം
ഏഷ്യനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന എന്റെ മാനസപുത്രി എന്ന് സീരയലിലെ സോഫി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്. സൂര്യ ടിവിയിലെ ജനപ്രിയ പരമ്പരയായ കായംകുളം കൊച്ചുണ്ണിയിലൂടെയാണ് ശ്രീകല സീരയിൽ രംഗത്തെത്തുന്നത്. നടി ഏതാനും മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...