Kochi : തിരുവനന്തപുരം അടമലത്തുറയിൽ വളർത്തു നായയെ (Pet Dog) ചൂണ്ടയിൽ കെട്ടിത്തൂക്കി തല്ലിക്കൊന്ന സംഭവത്തിൽ ഹൈക്കോടതി (High Court) സ്വമേധയ കേസെടുത്തു. ഇന്നലെയാണ് വളർത്തുനായയെ മൂന്ന് പേർ ചേർന്നു കെട്ടിത്തൂക്കി തല്ലി കൊന്ന സംഭവം പുറത്ത് വന്നത്. തല്ലിക്കൊല്ലുന്ന ദൃശ്യങ്ങൾ ഇവർ തന്നെ മൊബൈലിൽ പകർത്തി പ്രചരിപ്പിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ജസ്റ്റിസ് എ.കെ ജയശങ്കരൻ നമ്പ്യാരുടെ നിർദേശത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയയ്യുന്നത്. ഹൈക്കോടതി നാളെ കേസ് പരിഗണിക്കും. 


ALSO READ : Animal Cruelty : മനുഷ്യത്വമില്ലാത്ത ക്രൂരത, വളർത്തുനായയെ ചൂണ്ടക്കൊളുത്തിൽ കെട്ടി തൂക്കി ക്രൂരമായി തല്ലി കൊന്നു, മർദിക്കുന്ന വീഡിയോ പുറത്ത് [Video]


മനുഷ്യത്വമില്ലാത്ത ക്രൂര കൃത്യത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിൽ വ്യാപകമായ പ്രചരിച്ചതോടെ വലിയ വിമർശനമാണ് ഉയർന്നത്. കരയ്ക്കടുപ്പിച്ച വള്ളത്തിൽ ചൂണ്ടക്കൊളുത്തിൽ കെട്ടി തൂക്കിയ ബ്രൂണോ എന്ന ലാബ്രഡോർ ഇന്നത്തിൽ പെട്ട നായയെ വലിയ മര കഷ്ണം ഉപയോഗിച്ച് ചാകുന്നത് വരെ തല്ലുകയായിരുന്നു. 



ALSO READ : തമിഴ്നാട്ടിൽ കാട്ടാനയെ തീ കൊളുത്തി കൊന്നു


അടിമലത്തുറ സ്വദേശിയായ ക്രിസ്തുരാജ് എന്നയാളിന്റെ ലാബ്രഡോർ ഇനത്തിൽ പെട്ട വളർത്തുനായയെയാണ് സമീപവാസികളാടയ മൂന്ന് പേർ  ചേർന്നു ക്രൂരമായി തല്ലി കൊന്നു ചൂണ്ടകൊളുത്തിൽ കെട്ടിത്തൂക്കിയത്. എല്ലാ ദിവസവും കടപ്പുറത്തു കളിക്കാൻ പോകുമായിരുന്ന ബ്രൂണോ പതിവുപോലെ കളിക്കാൻ പോയതാണ്.


ALSO READ : ക്രൂരതയുടെ മറ്റൊരു മുഖം, തൃശ്ശൂരിൽ നായയുടെ മുഖത്ത് ടേപ്പ് ചുറ്റി, അലഞ്ഞ് നടന്നത് രണ്ടാഴ്ചയോളം


വീട്ടിൽ തിരിച്ചെത്താത്ത നായയെ അന്വേഷിച്ച് ക്രിസ്തുരാജ് ബിച്ചിലേക്ക് ചെന്നപ്പോഴാണ് ബ്രൂണോയെ തല്ലികൊന്ന് കെട്ടി തൂക്കിയ അവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ വിഴിഞ്ഞം പൊലീസിനെ അറിയിച്ചെങ്കിലും വേണ്ടത്ര നടപടിയുണ്ടായില്ലയെന്ന് ആക്ഷേപം ഉയരുന്നുണ്ട്.


സമൂഹമാധ്യമത്തിൽ വീഡിയോ വലിയ തോതിൽ പ്രചരിച്ചതോടെ വിഴിഞ്ഞം പൊലീസ് പ്രതികളോട് സ്റ്റേശഷനിൽ ഹാജരാകാൻ നിർദേശം നൽകിയിരുന്നു. എന്നാൽ ഇവർ സ്റ്റേഷനിൽ ഹാജരായില്ല. ഇവരെ സഹായിക്കാൻ രാഷ്ട്രീയ ഇടപെടലുകളുണ്ടായി എന്ന് ആക്ഷേപം ഉയരുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.