Chhattisgarh Crime: പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, മൃതദേഹം 4 ദിവസം കാറില്‍ ഒളിപ്പിച്ച് യുവാവ്
ഒരു യുവാവ് പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ശേഷം മൃതദേഹം ഒളിപ്പിക്കാനായി 4 ദിവസം തന്‍റെ കാറില്‍ സൂക്ഷിച്ചു.
Chhattisgarh Crime: ഡല്‍ഹിയില്‍ നടന്ന പ്രമാദമായ ശ്രദ്ധ വധക്കേസിന് പിന്നാലെ സമാനമായ കൊടുംക്രൂരമായ കൊലപാതകങ്ങളുടെ നീണ്ട നിരയാണ് ഇപ്പോള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുറത്തുവരുന്നത്. ക്രൂരതയ്ക്ക് പരിധിയില്ല എന്ന് തെളിയിക്കുകയാണ് ഇത്തരം കൊലപാതകങ്ങള്‍.
കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍നിന്നും സമാനമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഇവിടെ ഒരു യുവാവ് പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ശേഷം മൃതദേഹം ഒളിപ്പിക്കാനായി 4 ദിവസം തന്‍റെ കാറില്‍ സൂക്ഷിച്ചു. എന്നാല്‍, കാറില്‍നിന്നും ദുർഗന്ധം വമിച്ചതോടെ കൊലപാത രഹസ്യം വെളിച്ചത്തായി. പ്രിയങ്ക സിംഗിനെ കൊലപ്പെടുത്തിയ കേസില്‍ മെഡിക്കൽ ഡയറക്ടർ ആശിഷ് സാഹു പോലീസ് പിടിയിലാവുകയും ചെയ്തു.
Also Read: Heinous Crime: അമ്മയ്ക്കൊപ്പം ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തി, മൃതദേഹം വെട്ടിനുറുക്കി മകന്‍
പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇയാള്‍ വെളിപ്പെടുത്തിയത്.
ബിലാസ്പൂരിലെ കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയില്‍ വാടക വീട്ടിൽ താമസിച്ച് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്നു പ്രിയങ്ക സിംഗ്. ഇതിനിടെ മെഡിക്കൽ ഡയറക്ടർ ആശിഷ് സാഹുവിനെ കണ്ടു. ആദ്യ പരിചയം ക്രമേണ സൗഹൃദത്തിലേക്ക് വഴിമാറി. ഇരുവരും ഒരുമിച്ച് ഓഹരി വിപണിയിൽ പണം നിക്ഷേപിക്കാനും ആരംഭിച്ചു. എന്നാല്‍, പ്രതീക്ഷിച്ചതുപോലെ വിപണിയില്‍ നിന്നും ലാഭം നേടാന്‍ കഴിഞ്ഞില്ല എന്ന് മാത്രമല്ല,വലിയ നഷ്ടമുണ്ടാകുകയും ചെയ്തു,
പണം നഷ്ടപ്പെട്ടതോടെ പ്രിയങ്ക തന്‍റെ പണം തിരികെ ആവശ്യപ്പെട്ടു. പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നാണ് പ്രതിയുടെ വാദം. ഈ ആവശ്യവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഒരു ദിവസം ആശിഷിനെ കാണാൻ വന്നു. സംഭാഷണം തര്‍ക്കത്തിലേയ്ക്കും കൈയേറ്റത്തിലേയ്ക്കും കടന്നു. ഇതിനിടെ, പ്രതിയായ യുവാവ് പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പെണ്‍കുട്ടി മരിച്ചതോടെ മൃതദേഹവുമായി ഇയാള്‍ കാറിൽ കസ്തൂർബാ നഗറിലെ സ്വന്തം വീട്ടിലെത്തി. അവിടെ മൃതദേഹത്തോടൊപ്പം കാർ പാർക്കിംഗ് സ്ഥലത്ത് പാർക്ക് ചെയ്തു. ഇതിനിടെ മൃതശരീരം മറവു ചെയ്യാനുള്ള അവസരം ഇയാള്‍ക്ക് ലഭിച്ചില്ല.
4 ദിവസം കഴിഞ്ഞതോടെ മൃതദേഹത്തിൽ നിന്ന് വമിച്ച ദുർഗന്ധം പരിസരം മുഴുവന്‍ നിറഞ്ഞു. ഇതോടെ സമീപവാസികള്‍ പരാതി നല്‍കി. പരാതിയെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. വണ്ടി തുറന്നപ്പോൾ കണ്ട കാഴ്ച കണ്ട് പ്രദേശവാസികള്‍ ഞെട്ടി. ഇതോടെ കാറിന്‍റെ ഉടമയായ ആശിഷ് സാഹുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...