AI Camera Accident: എ.ഐ ക്യാമറ തകർത്ത കാർ കിട്ടി; 33 ലക്ഷം പിഴ വരുമോ?
വാഹനത്തിൻറെ ദൃശ്യങ്ങളുടെ ചുവട് പിടിച്ച് നടന്ന അന്വേഷണത്തിൽ പ്രതി മൂന്നാറിലേക്കു പോയതായാണ് അറിഞ്ഞത്.
വടക്കഞ്ചേരി: പാലക്കാട് എഐ ക്യാമറ ഇടിച്ച് തകർത്ത് കടന്ന ഇന്നോവ കാർ ഒടുവിൽ കണ്ടെത്തി. കോതമംഗലത്തെ വർക്ക്ഷോപ്പിൽ നിന്നാണ് വാഹനം വടക്കഞ്ചേരി പോലീസ് കസ്‌റ്റഡിയിലെടുത്തത്. സംഭവത്തിൽ പുതുക്കോട് മൈത്താക്കൽ വീട്ടിൽ മുഹമ്മദ് (22) നെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആയക്കാട് മന്ദത്തിനു സമീപത്തെ എ.ഐ. ക്യാമറയാണ് വ്യാഴാഴ്ച രാത്രി 11-ന് ഇടിച്ച് തകർത്തത്.
കോതമംഗലത്തെ വര്‍ക്ക്‌ഷോപ്പില്‍നിന്നാണ് വാഹനം കണ്ടെത്തിയത്. പ്രതി മുഹമ്മദ് വാടകയ്‌ക്ക് എടുത്തതാണ് വാഹനം.കോതമംഗലത്തുനിന്നു വടക്കഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച വാഹനം ഫോറന്‍സിക് അധികൃതര്‍ പരിശോധിച്ചു.ക്യാമറ തകര്‍ത്തശേഷം സുഹൃത്തുക്കളുമൊത്തു മൂന്നാറിലേക്കു പോകുന്നതിനിടെ വാഹനം നന്നാക്കാന്‍ കോതമംഗലത്തെ വര്‍ക്ക്‌ഷോപ്പില്‍ നല്‍കുകയായിരുന്നു.
വാഹനത്തിൻറെ ദൃശ്യങ്ങളുടെ ചുവട് പിടിച്ച് നടന്ന അന്വേഷണത്തിൽ പ്രതി മൂന്നാറിലേക്കു പോയതായാണ് അറിഞ്ഞത്.പൊതുമുതല്‍ നശിപ്പിക്കല്‍ വകുപ്പാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.
ഏകദേശം 33 ലക്ഷം രൂപ ക്യാമറക്ക് ആകുമെന്നാണ് കരുതുന്നത്. ഇത് മോട്ടോർവാഹന വകുപ്പ് നന്നാക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. എട്ടിനു രാത്രി ആയക്കാട് മന്ദിന് സമീപം സ്‌ഥാപിച്ച എ.ഐ. ക്യാമറ പോസ്‌റ്റ് സഹിതം വാഹനമിടിച്ച് തകര്‍ത്തത്.വാഹനം പിന്നോട്ടെടുത്തു ബോധപൂര്‍വം ഇടിച്ച് തകര്‍ത്തതാണെന്ന് സി.സി.ടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്‌തമായിരുന്നു. കാറിന്റെ തകര്‍ന്ന ചില്ലില്‍ എഴുതിയിരുന്ന പേരിൽ തുടങ്ങിയ അന്വേഷണമാണ് ഒടുവിൽ പ്രതിയിലേക്ക് എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...