ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച മുംബൈ സ്വദേശി ശങ്കർ മിശ്രയെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ്. ബെം​ഗളൂരുവിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്നലെ രാത്രി തന്നെ ഇയാളെ അറസ്റ്റ് ചെയ്ത് ഡൽഹിയിലെത്തിച്ചെന്ന് പോലീസ് വ്യക്തമാക്കി. മിശ്രയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വെൽസ് ഫാർ​ഗോയിലെ ഉദ്യോ​ഗസ്ഥനായിരുന്ന ഇയാളെ കമ്പനി ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ശങ്കർ മിശ്രയ്‌ക്കെതിരായ ആരോപണങ്ങൾ ​ഗുരുതരവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണെന്നായിരുന്നു കമ്പനി പ്രസ്താവനയിൽ പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2022 നവംബർ 26നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ വെച്ചാണ് ശങ്കര് മിശ്ര സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചത്. നിയമനടപടിയുമായി മുന്നോട്ടുപോകാൻ സ്ത്രീ തീരുമാനിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്. എയർ ഇന്ത്യ ജീവനക്കാരുടെ ഭാ​ഗത്ത് നിന്നും പരാതി നൽകുന്നതിൽ വീഴ്ച സംഭവിച്ചുവെന്നാണ് നി​ഗമനം. സംഭവം വിവാദമായതോടെ എയർ ഇന്ത്യ ശങ്കർ മിശ്രയ്ക്ക് 30 ദിവസത്തെ യാത്രാവിലക്ക് ഏർപ്പെടുത്തി. സംഭവം കൈകാര്യം ചെയ്ത ജീവനക്കാരോട് വിശദീകരണം തേടുകയും അന്വേഷണത്തിന് ആഭ്യന്തര സമിതിയെ നിയോ​ഗിക്കുകയും ചെയ്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.