തിരുവനന്തപുരം: എകെജി സെന്‍റര്‍ ആക്രമണക്കേസ് പ്രതി ജിതിനെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് ജിതിനെ റിമാൻഡ് ചെയ്തത്. പ്രാദേശിക നേതാക്കളുമായി ആലോചിച്ചാണ് പ്രതി കൃത്യം നടത്തിയത്. ഇക്കാര്യം ജിതിൻ സമ്മതിച്ചുവെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. എന്നാൽ താൻ കുറ്റമൊന്നും ചെയ്തിട്ടില്ല എന്നായിരുന്നു യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് കൂടിയായ ജിതിൻ മാധ്യമങ്ങളോട് പറഞ്ഞത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എകെജി സെന്റർ ആക്രമണം നടന്ന് മാസങ്ങൾക്ക് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും വെച്ചാണ് പ്രതിയെ കണ്ടെത്തിയതെന്നാണ് അന്വേഷണ സംഘം പറയുന്നത്. ഡിയോ സ്കൂട്ടറിലെത്തിയാണ് പ്രതി കൃത്യം നടത്തിയത്. ശേഷം ഇതേ വാഹനത്തിൽ ഗൗരീശപട്ടത്തേക്ക് പോകുന്നതായാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. അവിടെ നിന്ന് കെഎസ്ഇബിയുടെ ബോർഡ് വെച്ച ഒരു കാറിൽ കയറിയതും വീഡിയോയിലുണ്ട്. കെഎസ്ഇബിക്ക് കരാർ കൊടുത്ത കാറാണിത്. ഇത് ജിതിന്‍റേതാണ്. ജിതിൻ കാറിൽ കയറിയപ്പോൾ സ്കൂട്ടർ സുഹൃത്തായ ഒരു വനിതയാണ് ഓടിച്ച് പോകുന്നത്. ഇവരാണ് സ്കൂട്ടർ എത്തിച്ചതെന്നതിന്‍റെ ദൃശ്യങ്ങളുണ്ടെന്ന് അന്വേഷണ സംഘം പറയുന്നു. 


Also Read: എകെജി സെന്റർ ആക്രമണം; പ്രതി കുറ്റം സമ്മതിച്ചു, അറസ്റ്റ് രേഖപ്പെടുത്തി


 


ജൂൺ 30നാണ് ആക്രമണം നടന്നത്. അന്നേ ദിവസം ജിതിൻ ഒന്നരമണിക്കൂറോളം ഗൗരീശപട്ടത്തുണ്ടായിരുന്നുവെന്ന് മൊബൈൽ ടവർ പരിശോധനയിലും തെളിഞ്ഞിട്ടുണ്ട്. ചോദ്യം ചെയ്യാൻ വിളിച്ചപ്പോള്‍ പുതിയ മൊബൈല്‍ ഫോർമാറ്റ് ചെയ്താണ് ജിതിൻ ഹാജരാക്കിയത്. സംഭവ ദിവസം ഉപയോഗിച്ചിരുന്ന മൊബൈൽ 5 ദിവസത്തിന് ശേഷം വിറ്റു. സിസിടിവി ദൃശ്യങ്ങളിൽ കറുത്ത നിറത്തിലുള്ള ബ്രാന്റഡ് ടീഷർട്ടും, ഷൂവുമാണ് പ്രതി ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ടീ ഷർട്ട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തിരുവനന്തപുരം ജില്ലയിൽ ഇതേ ടീ ഷർട്ട് വാങ്ങിയ 14 പേരിൽ ഒരാള്‍ ജിതിനാണെന്ന് തെളിഞ്ഞു. ഇതേ ടീ ഷർട്ടും ഷൂവും ധരിച്ചുള്ള പടം ജിതിന്റെ ഫോണിൽ നിന്നും ഫൊറൻസിക് സംഘം കണ്ടെത്തി. 


ഡിയോ സ്കൂട്ടർ എത്തിച്ച വനിത സുഹൃത്തിനെ വിശദമായി ചോദ്യം ചെയ്യും. സ്കൂട്ടർ ആരുടേതാണെന്നോ സ്ഫോടക വസ്തുവിനെ കുറിച്ചോ വിവരങ്ങൾ ലഭിച്ചിട്ടില്ല.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.