Alappuzha Double Murder : ആലപ്പുഴ ബിജെപി നേതാവിന്റെ കൊലപാതകം: നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
സംഘത്തിൽ ആകെ 12 പേരാണ് ഉണ്ടായിരുന്നത്. അക്രമി സംഘം അക്രമിസംഘം ബൈക്കുകളിലായി രഞ്ജിത് ശ്രീനിവാസന്‍റെ വീട്ടിലേക്ക് പോകുന്നതും തിരികെ വരുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പൊൾ ലഭിച്ചിരിക്കുന്നത്.
Alappuzha : ആലപ്പുഴ ബിജെപി നേതാവും ഒബിസി മോർച്ച സെക്രട്ടറിയുമായിരുന്ന രഞ്ജിത്തിനെ (BJP Leader Death) കൊലപ്പെടുത്തിയ കേസിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ (CCTV VIsuals) പൊലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങളിൽ ആറ് ബൈക്കുകളിലായി എത്തിയ അക്രമി സംഘത്തിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.
സംഘത്തിൽ ആകെ 12 പേരാണ് ഉണ്ടായിരുന്നത്. അക്രമി സംഘം അക്രമിസംഘം ബൈക്കുകളിലായി രഞ്ജിത് ശ്രീനിവാസന്‍റെ വീട്ടിലേക്ക് പോകുന്നതും തിരികെ വരുന്നതുമായ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പൊൾ ലഭിച്ചിരിക്കുന്നത്. എല്ലാവരും ഹെൽമറ്റ് ധരിച്ചിരുന്നു, കൂടാതെ മാസ്‌കോ, തുണിയോ കൊണ്ട് മുഖം മറച്ചിരുന്നു.
ALSO READ: Alappuzha Murders | ആലപ്പുഴയിൽ നിരോധനാഞ്ജ, 11 എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിൽ?
പൊലീസ് നൽകുന്ന വിവരങ്ങൾ അനുസരിച്ച് കൃത്യമായി ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയിരിക്കുന്നത്. രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന്‍റെ ഇരുന്നൂറ്റമ്പത് മീറ്റർ മാത്രം അകലെയാണ് കൊലപാതകം നടന്ന പ്രദേശം.
സിസിടിവി ദൃശ്യങ്ങൾ ലഭിച്ച സാഹചര്യത്തിൽ ഇനി ഇതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. എസ്ഡിപിഐ പ്രവർത്തകൻ ഷാനിന്റെ കൊലപാതകത്തിലും സിസിടിവി ദൃശ്യങ്ങൾക്ക് അനുസരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി സംസ്ഥാന പൊലീസ് മേധാവി അറിയിച്ചിരുന്നു.
രണ്ട് കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും 50 പേർ കസ്റ്റഡിയിലുണ്ടെന്ന് ഐജി ഹർഷിത അട്ടല്ലൂരി മാധ്യമങ്ങളോട് പറഞ്ഞു. ഇതിൽ ആർഎസ്എസ് പ്രവർത്തകരും, എസ്ഡിപിഐ പ്രവർത്തകരുമുണ്ട്. ഇനി അക്രമങ്ങൾ നടന്നാൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഐജി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...