Alappuzha : തൃക്കുന്നപ്പുഴയിൽ ജോലി കഴിഞ്ഞ് പോകുകയായിരുന്ന ആരോഗ്യ പ്രവർത്തകയെ (Health Worker) ആക്രമിക്കുകയും തട്ടികൊണ്ട് പോകാൻ (Kidnap) ശ്രമിക്കുകയും ചെയ്ത കേസിൽ പ്രതികളെ പിടികൂടി. സംഭവം നടന്ന ഒരാഴ്ച പിന്നിട്ടപ്പോഴാണ് പ്രതികളെ പിടികൂടിയത്. കൊല്ലത്ത് നിന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തൃക്കുന്നപ്പുഴ പാനൂരിന് അടുത്ത് സെപ്റ്റംബർ 20 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. രാത്രിജോലി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ ബൈക്കിലെത്തിയ രണ്ടംഗ സംഘംകടന്നു പിടിക്കുകയും തട്ടിക്കൊണ്ടു പോവാൻ ശ്രമിക്കുകയുമായിരുന്നു. ബലപ്രയോഗത്തിൽ ഇവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.


ALSO READ: Kidnapping Attempt | കയ്യിൽ കടന്നു പിടിച്ചു, രാത്രി ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം


കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവർ. എന്നാൽ ബൈക്കിലുണ്ടായിരുന്നത് ആരാണെന്ന് ഇവർക്ക് വ്യക്തമായിരുന്നില്ല. ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള അക്രമങ്ങളിൽ കർശനമായ നടപടി ഉണ്ടാവുമെന്ന് നേരത്തെ ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.


ALSO READ: MDMA, LSD, കഞ്ചാവ് ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുമായി 4 പേർ പൊലീസ് പിടിയിൽ


യുവതിയ ആക്രമിച്ച സംഘം ആദ്യം യുവതിയെ അടിച്ച് വീഴ്ത്തുകയായിരുന്നു. പിന്നീട് ഇവരുടെ സ്വർണ്ണാഭരണങ്ങൾ തട്ടിപ്പറിക്കാനും ശ്രമിച്ചു.  അതേസമയം സംഭവം നടക്കുമ്പോൾ എത്തിയ പോലീസ് പട്രോളിംഗ് വാഹനം കണ്ടതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് നിന്ന് ലഭിച്ച സിസിടിവി ക്യാമറ ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് പോലീസ് പ്രതികളെ പിടികൂടിയത്.


ALSO READ: Operation P Hunt : കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കണ്ട 28 പേർ സംസ്ഥാനത്ത്  പിടിയിലായി, Cyber Cell നടത്തിയത് വ്യാപക തിരച്ചിൽ


ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടാവുന്ന അക്രമങ്ങൾ സംസ്ഥാനത്ത് നിത്യ സംഭവമായി മാറുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാഷ്യാലിറ്റിയിലും ഡോക്ടറിന് നേരെ കയ്യേറ്റമുണ്ടായിരുന്നു. തിരുവനന്തപുരത്ത് തന്നെ സ്വകാര്യ ക്ലിനിക്കില്ലും ഡോക്ടറെ കയ്യേറ്റം ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.