Alappuzha Political Murder| എസ്.ഡി.പി.ഐ നേതാവിനെ ഇടിച്ചിട്ട കാർ കണ്ടെത്തി, രണ്ട് പേർ അറസ്റ്റിൽ
കൊലപാതകത്തിൽ ഇരുവരും ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് കണ്ടെത്തൽ
ആലപ്പുഴ: ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനിൻറെ കൊലപാതകത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണഞ്ചേരി സ്വദേശികളായ കൊച്ചുകുട്ടൻ,പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ഞായറാഴ്ച തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.
കൊലപാതകത്തിൽ ഇരുവരും ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് കണ്ടെത്തിയതെന്ന് ആലപ്പുഴ എസ്.പി വി.ജയ്ദേവ് പറഞ്ഞു. അതേസമയം ഷാനിനെ ഇടിച്ചിട്ട കാറും പോലീസ് കണ്ടെത്തി. കണിച്ചു കുളങ്ങരയിൽ നിന്നാണ് കാർ കണ്ടെത്തിയതെന്നാണ് സൂചന. അറസ്റ്റിലായ പ്രസാദാണ് കാർ എത്തിച്ചതെന്നും പോലീസ് പറയുന്നു. ബേബി എന്നയാളുടെ പേരിലുള്ള വാഹനമാണിത്.
അതിനിടയിൽ ബി.ജെ.പി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന സംഘത്തിൻറെ സി.സി ടീവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ആറ് ബൈക്കുകളിലായി എത്തിയ സംഘത്തിൻറെ ദൃശ്യങ്ങളാണ് ലഭിച്ചത്.
ALSO READ: Alappuzha Murders | ആലപ്പുഴയിൽ നിരോധനാഞ്ജ, 11 എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിൽ?
ഇവർ രഞ്ജിത്തിൻറെ വീട്ടിലേക്ക് തിരിയുന്ന റോഡിലേക്ക് പ്രവേശിക്കുന്നതും, തിരികെ മടങ്ങുന്നതും വീഡിയോയിലുണ്ട്. ഇവരുടെ മുഖം മറച്ചിരുന്നു. നേരത്തെ പ്രതികൾ രക്ഷപെടാൻ ശ്രമിച്ചതെന്ന് സംശയിക്കുന്ന ആംബുലൻസു പോലീസ് കണ്ടെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...