ആലപ്പുഴ: പൂച്ചാക്കലിൽ എഴംഗ സംഘം  യുവാവിനെ കൊന്നു. തൈക്കാട്ടുശ്ശേരി രോഹിണിയിൽ  വിപിൻ ലാൽ (37) മരിച്ചത്. പെൺകുട്ടിക്ക് മോശം സന്ദേശം അയച്ചതെന്ന പേരിലുണ്ടായ തർക്കമാണ് ഒടുവിൽ കൊലയിലേക്ക് എത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മരിച്ച വിപിൻ ലാൽ ടാങ്കർ ലോറി ഉടമയാണ്. പ്രതികളിലൊരാളായ സുജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് സംഘങ്ങളായി തിരിഞ്ഞുള്ള ആക്രമണം ആയിരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം ഉണ്ടാവുന്നത്. നിലവിൽ വിപിൻ ലാലിൻറെ മൃതദേഹം ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


ALSO READ:Kozhikode Gangrape: കോഴിക്കോട് യുവതിയെ നാല് പേർ ചേർന്ന് മയക്കുമരുന്ന് നൽകി ക്രൂരമായി പീഡിപ്പിച്ചു


ഏറ്റുമുട്ടലി ഉണ്ടായിരുന്ന ചിലർക്ക് രാഷ്ട്രീയ പശ്ചാത്തലവും ഉള്ളതിനാൽ ഇത് രാഷ്ട്രീയ പ്രശ്നമായി മാറുമോ എന്ന് പോലീസിന് ആശങ്കയുണ്ട്. ഇതെ തുടർന്ന് കനത്ത പോലീസ് ബന്ധവസാണ് പ്രദേശത്ത്. അക്രമണം നടന്ന സംഭവ സ്ഥലത്ത് തന്നെ വിപിൻ ലാൽ മരിച്ചെന്നാണ് പോലീസ് പറയുന്നത്.


Also Read: Kerala Rape Cases : കേരളത്തിൽ ഈ വർഷം മെയ് വരെ റിപ്പോർട്ട് ചെയ്തത് 1,513 ബലാത്സംഗ കേസുകൾ, അതിൽ 627 കേസുകൾ ചെറിയ പെൺക്കുട്ടികൾക്കെതിരെ


കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നു വരികയാണ്. പ്രതികൾ എല്ലാവരും പരിസരവാസികളും അയൽക്കാരുമെന്നാണ് സൂചന. സംഭവത്തിന് ശേഷം ഇവർ പലരും പ്രദേശത്ത് നിന്നും കടന്നു കളഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.