Alappuzha Twin Murder Case : ആലപ്പുഴ ഇരട്ട കൊലപാതക കേസിൽ രണ്ട് പേർ കൂടി പിടിയിൽ
തൃശൂർ വരന്തരപ്പിള്ളി സ്വദേശിയെയും ആലുവ സ്വദേശിയെയും ആണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
Alappuzha : ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് ഷാനെ (SDPI Leader Shan) കൊലപ്പെടുത്തിയ കേസിൽ രണ്ട് പേരെ കൂടി പിടികൂടി. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചെന്ന് സംശയം ഉള്ളവരെയാണ് നിലവിൽ കസ്റ്റഡിയിൽ എടുത്തേക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. തൃശൂർ വരന്തരപ്പിള്ളി സ്വദേശിയെയും ആലുവ സ്വദേശിയെയും ആണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
അതേസമയം ബിജെപി നേതാവ് രൺജീത് വധക്കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നുവന്ന സംശയം ഉള്ള സഹാചര്യത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട് . പ്രാഥമിക അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടിലും അന്വേഷണം നടത്താൻ തീരുമാനിച്ചത്.
ALSO READ: Alappuzha Twin Murder Case: പ്രധാന പ്രതികൾക്കായി അന്വേഷണം അയൽ സംസ്ഥാനങ്ങളിലേക്കും
ഇരട്ട കൊലപാതകങ്ങള്‍ നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രധാന പ്രതികളെ പിടികൂടാനാകാതെ പൊലീസ് വലയുകയാണ്. പോലീസ് നിഗമനം അനുസരിച്ച് രണ്ടുകേസുകളിലും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികള്‍ സംസ്ഥാനം വിട്ടെന്നാണ്.
അറസ്റ്റിലായിരിക്കുന്നത് ആസൂത്രണത്തില്‍ പങ്കെടുത്തവരും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. ഇതുവരെ ഷാന്‍ വധക്കേസിലും രഞ്ജീത്ത് വധക്കേസിലും അഞ്ചുപേർ വീതം പിടിയിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതിലൂടെ പ്രധാന പ്രതികള്‍ സംസ്ഥാനം വിട്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചത്.
ALSO READ: SDPI | ആലപ്പുഴയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിക്ക് വെട്ടേറ്റു
പോലീസിന്റെ അന്വേഷണത്തിൽ ഷാന്‍ വധക്കേസിലെ പ്രതികള്‍ രക്ഷപ്പെട്ടത് സേവാഭാരതിയുടെ ആംബുലന്‍സിലാണെന്നാണ്. അതുകൊണ്ടുതന്നെ അറസ്റ്റിലായ ആംബുലന്‍സ് ഡ്രൈവര്‍ അഖിലിനെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...