Oyoor Kidnapping | കാരണം പറഞ്ഞത് കടം, കുറ്റകൃത്യം പ്ലാൻ ചെയ്തത് 1 വർഷം കൊണ്ട് തട്ടിക്കൊണ്ടു പോകലിൽ എല്ലാ പ്രതികളും അറസ്റ്റിൽ
വളരെ കൃത്യമായി ആസൂത്രണം ചെയ്ത കുറ്റകൃത്യമായിരുന്നു ഇത്, കേസ് തെളിഞ്ഞത് ശബ്ദം തിരിച്ചറിയാൻ നടത്തിയുള്ള പരിശോധനയിൽ
കൊല്ലം: കൊല്ലം ഓയൂരിലെ തട്ടിക്കൊണ്ട് പോകലിൽ എല്ലാ പ്രതികളും അറസ്റ്റിൽ. 1 വർഷം കൊണ്ട് പ്ലാൻ ചെയ്ത് നടപ്പിക്കിയ കുറ്റകൃത്യമാണിതെന്ന് എഡിജിപി മാധ്യമങ്ങളോട് പറഞ്ഞത്. വളരൈ ബ്ലൈൻഡായ കേസായിരുന്നു ഇത്. വളരെ കൃത്യമായി ആസൂത്രണം ചെയ്ത കുറ്റകൃത്യമായിരുന്നു ഇത്. കേസ് തെളിഞ്ഞത് ശബ്ദം തിരിച്ചറിയാൻ നടത്തിയുള്ള പരിശോധനയിലാണ്.
ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ, മകൾ അനുപമ എന്നിവരാണ് അറസ്റ്റിലായത്. പത്മകുമാർ ടികെഎം കോളേജിൽ നിന്നും കമ്പ്യൂട്ടർ സയൻസ് ബിരുദാധാരിയാണ്. പത്മകുമാറിന് കടം കൂടി കഴിഞ്ഞ ഒരു വർഷമായി സാമ്പത്തിക പ്രശ്നത്തിലാണ്. 1 വർഷത്തോളം പ്ലാനിങ്ങ് ഇതിനുണ്ടായിരുന്നു. തട്ടിക്കൊണ്ട് പോയ കാറിന് നമ്പർ പ്ലേറ്റ് ഉണ്ടാക്കിയത് ഒരു വർഷം മുൻപാണ്. ഇതിനായി പ്രതികൾ കാറിൽ സ്ഥലങ്ങൾ പരിശോധിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.