ആലപ്പുഴ: പെൺകുട്ടിയോട് മോശമായി സംസാരിച്ചവെന്ന് ആരോപിച്ച് യുവാവിന്റെ വീടിന് തീയിട്ടു. ആലപ്പുഴ തൃക്കുന്നപ്പുഴയിൽ മനോജ് ഭവനത്തിൽ നടരാജന്റെ വീടാണ് കഴിഞ്ഞ ദിവസം രാത്രി പെട്രോൾ ഒഴിച്ച് തീ ഇട്ടത് വീട് പൂർണമായും കത്തി നശിച്ചു.സംഭവത്തിൽ പള്ളിപ്പാട്ട് മുറി പള്ളി ശാലയിൽ അഭിജിത്ത് (26 ) മഞ്ജീ ദത്ത് (23 )എന്നിവരെ തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു


COMMERCIAL BREAK
SCROLL TO CONTINUE READING

ഷീറ്റ് മേഞ്ഞ വീടിന് കഴിഞ്ഞദിവസം രാത്രി 12 യോടെയാണ് തീ കൊളുത്തിയത്.  ഈ സമയം മനോജിന്റെ മാതാപിതാക്കളായ നടരാജനും മണിയമ്മയും മാത്രമായിരുന്നു വീടിനുള്ളിൽ ഉണ്ടായിരുന്നത്. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇവർ ഇരുവരും വീടിന് പുറത്തേക്ക് ഇറങ്ങി ഓടി രക്ഷപ്പെട്ടു പ്രതികളുടെ ബന്ധത്തിലുള്ള പെൺകുട്ടിയോട് മനോജ് അപമര്യാദയെ സംസാരിച്ചതിലുള്ള പ്രകോപനമാണ് വീടിന് തീ വെക്കാൻ കാരണമെന്ന് തൃക്കുന്നപ്പുഴ പോലീസ് പറഞ്ഞു. 


ALSO READ: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ കൊച്ചിയിൽ പിടിയിൽ


അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയോട് മനോജ് അപമര്യാദ സംസാരിച്ചെന്ന് പരാതി പോലീസിന് ലഭിച്ചതിനെ തുടർന്ന് മനോജിനെ കഴിഞ്ഞദിവസം പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച് വിവരങ്ങൾ അന്വേഷിച്ച ശേഷം വിട്ടയച്ചിരുന്നു.  ഇതിനുശേഷമാണ് വീടിന് തീ ഇട്ടത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.