Aluva Honor Killing : ദുരഭിമാന കൊല; അന്യമതസ്ഥനെ പ്രണയിച്ചതിന് അച്ഛൻ വിഷം നൽകിയ കുട്ടി മരിച്ചു
Aluva Honor Killing Updates : സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരവെയാണ് പെൺകുട്ടി മരിച്ചത്. 14 വയസായിരുന്നു
കൊച്ചി : ഇതരമതത്തിൽ പെട്ട യുവാവിനെ പ്രണയച്ചതിന് അച്ഛൻ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച പെൺകുട്ടി മരിച്ചു. വിഷബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിൽ തുടരവെയാണ് 14കാരിയായ പെൺകുട്ടി മരണമടഞ്ഞത്. കളനാശിനി ബലം പ്രയോഗിച്ച് കുടിപ്പിച്ചാണ് അച്ഛൻ അബീസ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. കേസിൽ നേരത്തെ അറസ്റ്റിലായ അബീസ് ഇപ്പോൾ റിമാൻഡിലാണ്.
ഈ കഴിഞ്ഞ ഒക്ടോബർ 29നാണ് പ്രതി പെൺകുട്ടിക്ക് വിഷം നൽകിയത്. അന്യമതത്തിൽ പെട്ട് യുവാവുമായി പ്രണയത്തിലാണെന്ന് അറിഞ്ഞ് പിതാവ് പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്നാണ് ബലപ്രയോഗം നടത്തി കുട്ടിയുടെ വായിൽ കളനാശിനി ഒഴിച്ച് നൽകിയത്. പെൺകുട്ടിയെ കമ്പിവടി ഉപയോഗിച്ച് മർദ്ദിക്കുകയും ചെയ്തു. പെൺകുട്ടിയുടെ അമ്മ വന്ന പിടിച്ച് മാറ്റുകയും തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.