കൊച്ചി: കേരളത്തെ അക്ഷരാർത്ഥത്തിൽ നടുക്കിയ  ആലുവയിലെ അഞ്ച് വയസുകാരിയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിയുടെ ശിക്ഷ വിചാരണ കോടതി ഇന്ന് വിധിക്കും. രാവിലെ 11 മണിക്ക് എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് വിധി പറയുന്നത്. പ്രതി അസ്ഫാക് ആലമിന്റെ ശിക്ഷയിന്മേല്‍ വാദം പൂര്‍ത്തിയായത് വ്യാഴാഴ്ചയാണ്. തുടര്‍ന്നാണ് ശിക്ഷ ഇന്ന് പ്രഖ്യാപിക്കാന്‍ തീരുമാനമായത്.  ശിശു ദിനവും പോക്സോ നിയമങ്ങൾ രാജ്യത്ത് നിലവിൽ വന്ന ദിനവുമായ ഇന്നാണ് ശിക്ഷാ പ്രഖ്യാപനമെന്നദി ശ്രദ്ധേയം.   


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ച കേസിൽ രണ്ടു പ്രതികൾ പിടിയിൽ


പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രൊസിക്യൂഷന്റെയും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന്റെയും ആവശ്യം.  എന്നാൽ പ്രായവും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ച് വധശിക്ഷ നല്‍കരുതെന്നാണ് ഡിഫന്‍സ് കോണ്‍സല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റകൃത്യം നടന്ന് നൂറാം ദിവസം അതിവേഗ വിചാരണയിലൂടെ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും നൂറ്റി പത്താം ദിവസം ശിക്ഷാവിധി പ്രഖ്യാപിക്കാനും പോകുകയാണ്.


Also Read: ഇഡി പിടിച്ചെടുത്ത രേഖകൾ വിട്ട് നൽകണമെന്ന ക്രൈംബ്രാഞ്ച് ഹര്‍ജി ഇന്ന് പരിഗണിക്കും


ജൂലൈ 27 നായിരുന്നു പ്രതിയായ അസ്ഫാക് ആലം അതിഥി തൊഴിലാളി കുടുംബത്തിലെ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം ആലുവ മാർക്കറ്റിന് പിന്നിൽ കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയിരുന്നു. കുറ്റക്കാരനെന്ന് കണ്ടെത്തിയ 13 വകുപ്പുകളിലും പ്രതിയുടെ ശിക്ഷ പ്രഖ്യാപിക്കും. കൊലപാതകം, 12 വയസിൽ താഴെയുള്ള കുട്ടിയെ ബലാത്സംഗം ചെയ്യൽ അടക്കം നാലുകുറ്റങ്ങൾക്ക് പരമാവധി വധശിക്ഷ വരെ നൽകാനും കഴിയും. 


Also Read: ശുക്രൻ തുലാം രാശിയിൽ സൃഷ്ടിക്കും മാളവ്യയോഗം; 3 രാശിക്കാർക്ക് ലഭിക്കും സമ്പത്തും പുരോഗതിയും!


അസ്ഫക്ക് താമസിച്ചിരുന്നത് കുട്ടിയുടെ വീടിനടുത്ത് ആയിരുന്നു. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിക്കൊടുത്ത് പ്രലോഭിപ്പിച്ച് ആലുവ മാര്‍ക്കറ്റിലെ മാലിന്യകൂമ്പാരത്തിന് പിന്നിലെത്തിച്ച് മദ്യം കുടിപ്പിച്ചായിരുന്നു കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ കുട്ടി ധരിച്ചിരുന്ന ബനിയനെടുത്ത് കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. മുഖം കല്ലുകൊണ്ട് ഇടിച്ച് വികൃതമാക്കിയ ശേഷം കുഞ്ഞിനെ ചാക്കില്‍ കെട്ടി കരിയിലകള്‍ക്കുള്ളില്‍ മൂടിയിടുകയിരുന്നു. കേസിൽ പ്രതിയെ അന്ന് തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. 50 ഓളം സിസിടിവി ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. ബലാത്സംഗക്കേസില്‍ ഇയാൾ മുമ്പും ജയിലില്‍ കിടന്നിട്ടുണ്ട്. ഇതടക്കം എല്ലാം പരിശോധിച്ചാണ് എറണാകുളത്തെ പോക്സോ കോടതി ഇന്ന് വിധി പറയുന്നത്.  വിധി എന്താകുമെന്നത് കുറച്ചു മണിക്കൂറുകൾക്കുള്ളിൽ നമുക്ക് അറിയാൻ കഴിയും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.