Punjab | പഞ്ചാബിൽ മതനിന്ദ ആരോപിച്ച് വീണ്ടും ആൾക്കൂട്ട കൊലപാതകം
സിഖ് പതാകയെ അപമാനിച്ചുവെന്നാരോപിച്ചാണ് ആൾക്കൂട്ടം യുവാവിനെ മർദിച്ചത്.
ചണ്ഡിഗഢ്: പഞ്ചാബിൽ മതനിന്ദ ആരോപിച്ച് വീണ്ടും ആൾക്കൂട്ടക്കൊലപാതകം. കപൂർത്തലയിലെ ഗുരുദ്വാരയിൽ മതനിന്ദയാരോപിച്ച് ഇരുപതുകാരനെ ആൾക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. സിഖ് പതാകയെ അപമാനിച്ചുവെന്നാരോപിച്ചാണ് ആൾക്കൂട്ടം യുവാവിനെ മർദിച്ചത്.
മതനിന്ദ ആരോപിച്ച് 24 മണിക്കൂറിനിടെ രണ്ടാമത്തെ കൊലപാതകമാണ് പഞ്ചാബിൽ നടക്കുന്നത്. അമൃത്സറിലെ സുവർണ ക്ഷേത്രത്തില്‍ മതപരമായ ചടങ്ങുകൾ തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് ഇന്നലെ ഒരു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നിരുന്നു.
സംഭവങ്ങൾ അന്വേഷിക്കാൻ സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. സംഭവത്തെ അപലപിച്ച ആര്‍എസ്എസ് ഇതിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ടു. ക്രമസമാധാനം തകർക്കാനുള്ള ശ്രമങ്ങളെ ശക്തമായി ചെറുക്കുമെന്ന് പഞ്ചാബ് ഡിജിപി സിദ്ദാർത്ഥ് ചതോപാധ്യായ വ്യക്തമാക്കി.
ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പൊലീസ് സ്ഥലത്തെത്തി ആൾക്കൂട്ട മർദനത്തിന് ഇരയായ യുവാവിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും ഗുരുദ്വാരയിൽ വച്ച് തന്നെ ചോദ്യം ചെയ്യണമെന്ന് ആള്‍ക്കൂട്ടം ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിന്‍റെ മുന്നില്‍ വച്ച് കൂടുതല്‍ പേര്‍ ആക്രമിച്ചു.
ALSO READ: Alappuzha Double Murder : ആലപ്പുഴ ബിജെപി നേതാവിന്റെ കൊലപാതകം: നിർണായക സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു
ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സുവർണ ക്ഷേത്രത്തിലെ വാളിൽ തൊട്ടെന്ന് ആരോപിച്ച് കൊലപ്പെടുത്തിയ യുവാവ് യുപി സ്വദേശിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് പോലീസ് മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...