ഫീസ് അടച്ചില്ല; 34 വിദ്യാർഥികളെ 5 മണിക്കൂർ പൂട്ടിയിട്ട് സ്കൂൾ അധികൃതർ
Apeejay School Bhubaneswar അഞ്ച് മണിക്കൂർ നേരത്തേക്കാണ് സ്കൂൾ അധികൃതർ വിദ്യാർഥികളെ പൂട്ടിയിട്ടത്. കൂടാതെ ഫീസ് അടയ്ക്കാത്തതിന് മാതാപിതാക്കൾക്ക് സ്കൂൾ അധികൃതർ നോട്ടീസയക്കുകയും ചെയ്തു.
ഭുബനേശ്വർ : ഫീസ് കുടിശിക വരുത്തിയെന്ന് പേരിൽ 30തിൽ അധികം വിദ്യാർഥികളെ പൂട്ടിയിട്ട് സ്കൂൾ അധികൃതർ. ഒഡീഷയിലെ ഭുബന്വേശരിൽ പ്രവർത്തിക്കുന്ന അപീജെയ് സ്കുളിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഓഗസ്റ്റ് 22 തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്. ഫീസ് കുടിശിക വരുത്തിയ വിവിധ ക്ലാസുകളിൽ നിന്നുള്ള 34 വിദ്യാർഥികളെ വിളിച്ചു വരുത്തി ലൈബ്രറിക്കുള്ളിൽ പൂട്ടിയിടുകയായിരുന്നു. അഞ്ച് മണിക്കൂർ നേരത്തേക്കാണ് സ്കൂൾ അധികൃതർ വിദ്യാർഥികളെ പൂട്ടിയിട്ടത്. കൂടാതെ ഫീസ് അടയ്ക്കാത്തതിന് മാതാപിതാക്കൾക്ക് സ്കൂൾ അധികൃതർ നോട്ടീസയക്കുകയും ചെയ്തു.
സംഭവം പുറത്ത് അറിഞ്ഞതോടെ വിദ്യാർഥികളുടെ മാതാപിതാക്കൾ സ്കൂളിന്റെ പുറത്ത് പ്രതിഷേധം നടത്തുകയും ചെയ്തു. പുതിയ അധ്യേയന വർഷത്തിൽ സ്കൂൾ അധികൃതർ 20 ശതമാനമാണ് ഫീസ് വർധിപ്പിച്ചിരിക്കുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു. കൂടാതെ വിദ്യാർഥികളെ പൂട്ടിയിട്ട നടപടി അവരിൽ മാനസികമായ ബുദ്ധിമുട്ടി സൃഷ്ടിച്ചുയെന്നും സ്കൂൾ അധികൃതർക്കെതിരെ നടപടി വേണമെന്ന് രക്ഷാകർത്താക്കൾ ആവശ്യപ്പെട്ടു.
ALSO READ : Viral Video: കാമുകിയെ അനുനയിപ്പിക്കാൻ കാലു പിടിച്ച് കാമുകൻ, ശേഷം കാമുകി ചെയ്തത്..! വീഡിയോ വൈറൽ
അതേസമയം മിക്ക രക്ഷകർത്താക്കളും ഫീസിന്റെ കുടിശിക തീർത്തതാണ്. എന്നിട്ടും സ്കൂൾ അധികൃതർ കുട്ടികളെ പൂട്ടിയിടുകയായിരുന്നു. ഇത് സ്കൂൾ അധികൃതരുടെ അപമര്യാദപരമായ പ്രവർത്തനമാണെന്ന് രക്ഷകർത്താക്കൾ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ സംഭവത്തിൽ സ്കൂളിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഐപിസി സെക്ഷൻ 342, 34, ജുവനൈൽ ജസ്റ്റിസ് ആക്ട് 75 വകുപ്പും പ്രകരാമാണ് പോലീസ് സ്കൂൾ അധികൃതർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.