Murder: മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ വാക്കു തർക്കം; ഒരാൾ കുത്തേറ്റ് മരിച്ചു, മൂന്ന് പേർ പോലീസ് കസ്റ്റഡിയിൽ
Idukki Murder case: മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇടുക്കി: തൊടുപുഴ നാളിയാനിയിൽ ഒരാൾ കുത്തേറ്റ് മരിച്ചു. സാം ജോസഫ് (40) ആണ് മരിച്ചത്. മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സാം ജോസഫിന്റെ ഒപ്പം ഉണ്ടായിരുന്ന മൂന്ന് പേരയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിൽ ജിതിൻ എന്നയാളാണ് സാം ജോസഫിനെ കുത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇന്നലെയാണ് സംഭവം. സാം ജോസഫ് ഉൾപ്പെടെ നാല് സുഹൃത്തുക്കൾ ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം ഉണ്ടാകുകയായിരുന്നു.
തർക്കത്തിനിടെ ഒരാൾ കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് സാം ജോസഫിനെ കുത്തുകയായിരുന്നു. റബർ വെട്ടുന്ന കത്തികൊണ്ടാണ് കുത്തിയത്. സാം ജോസഫിന്റെ കഴുത്തിലാണ് കുത്തേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പെട്ടെന്നുള്ള പ്രകോപനം ആണോ അതോ മറ്റെന്തെങ്കിലും പ്രശ്നങ്ങളാണോ സംഭവത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം; ബിവറേജസ് ജീവനക്കാരനെ മർദ്ദിച്ചു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ബിവറേജിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ബിവറേജസ് ജീവനക്കാരനെ ബിയർ കുപ്പി കൊണ്ട് മർദ്ദിച്ചു. പട്ടം ബിവറേജിൽ ജോലി ചെയ്യുന്ന രാജീവിനെ പുളിമൂട് ജങ്ഷനിൽ വച്ച് ഒരു സംഘം ആക്രമിക്കുകയായിരുന്നു. സമയം കഴിഞ്ഞതുകൊണ്ട് ബിവറേജിൽ നിന്നും മദ്യം നൽകാത്തതിനെ ചൊല്ലി തർക്കമുണ്ടായിരുന്നു. ഇതിന് ശേഷം രാജീവിനെ പിന്തുടർന്നെത്തി ആക്രമിക്കുകയായിരുന്നു. ബിയർ കുപ്പി ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ രാജീവിനെ ചികിത്സയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് ആക്രമണങ്ങൾ തുടർക്കഥയാകുകയാണ്. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിൽ ബൈക്കിലെത്തിയ സംഘം വിദ്യാർത്ഥിക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ധനുവച്ചപുരം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അഞ്ജലി കൃഷ്ണക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകിട്ട് തൊഴുക്കലിന് സമീപത്ത് വച്ചായിരുന്നു സംഭവം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...