മുംബൈ: മയക്കുമരുന്ന് കേസിൽ (Drug CaseAryan Khan, അർബാസ് മർച്ചന്‍റ്, മുൺ മുൺ ധമേച്ഛ എന്നിവർക്കെതിരെ ഗൂഢാലോചനയ്ക്കു തെളിവില്ലെന്ന് ബോംബെ ഹൈക്കോടതി (Bombay High Court). ഇവരുടെ വാട്സാപ്പ് ചാറ്റുകളിൽ (Whatsap Chat) നിന്നും കുറ്റകരമായി ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ഇന്ന് ഇറക്കിയ ജാമ്യ ഉത്തരവിലാണ് (Bail Order) കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആഡംബര കപ്പലിലെ പാർട്ടിയിൽ പ്രതികൾ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തുവെന്ന് തെളിയിക്കാനാവശ്യമായതൊന്നും ഹാജരാക്കാനായില്ല. പ്രോസിക്യൂഷന് ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താനും കഴിഞ്ഞില്ല. ഇവർ വാണിജ്യ അളവിൽ ലഹരിമരുന്ന് വാങ്ങിക്കാൻ പദ്ധതിയിട്ടെന്ന് അനുമാനിക്കാനാകില്ല. ലഹരിമരുന്ന് ഉപയോഗിച്ചോയെന്നറിയാൻ വൈദ്യപരിശോധന നടത്തിയിട്ടില്ലെന്നും ജാമ്യത്തിനുള്ള കാരണങ്ങളായി ഉത്തരവിൽ പറയുന്നു.


Also Read: Aryan Khan | ഷാരൂഖിൻറെ മകൻ ആര്യൻ ഖാനെയും ചോദ്യം ചെയ്യുന്നു, റെയിഡിൽ അറസ്റ്റിലായത് 10 പേർ


മൂന്ന് പേരും ഒരേ കപ്പലില്‍ യാത്രചെയ്തു എന്നതിനാല്‍ ഗൂഢാലോചനാക്കുറ്റം ചുമത്താന്‍ കഴിയില്ല. എന്‍.സി.ബി. രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴികള്‍ വിശ്വസിക്കാനാകില്ലെന്നും ഉത്തരവിലുണ്ട്. 


Also Read: Breaking..!! Aryan Khan Drug Case: ആര്യൻ ഖാനടക്കം 8 പേരുടെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസം കൂടി തുടരും  


കഴിഞ്ഞ മാസം 2ന് മുംബൈ തീരത്തെ ആഡംബര കപ്പലിൽ (Cruise Ship) നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) നടത്തിയ റെയ്ഡിലാണ് അറസ്റ്റ് നടന്നത്. ഒക്ടോബര്‍ 28-നാണ് ആര്യന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ക്ക് ബോംബെ ഹൈക്കോടതി (Bombay High Court) ജാമ്യം (Bail) അനുവദിച്ചത്. കര്‍ശനമായ ഉപാധികളോടെയായിരുന്നു ജാമ്യം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.