Aryan Khan | ഷാരൂഖിൻറെ മകൻ ആര്യൻ ഖാനെയും ചോദ്യം ചെയ്യുന്നു, റെയിഡിൽ അറസ്റ്റിലായത് 10 പേർ
മറ്റൊരു ബോളിവുഡ് നടന്റെ മകനും ഇതേ കേസിൽ അറസ്റ്റിലായതായി സൂചനയുണ്ട് (Aryan Khan Drug Burst Case)
Mumbai: ക്രൂയിസ് ഷിപ്പിൽ നടത്തിൽ റെയിഡിൽ പ്രമുഖ ബോളിവുഡ് താരത്തിൻറെ മകനും ഉൾപ്പെട്ടെന്ന വാർത്തക്ക് പിന്നാലെ വിവാദങ്ങൾ. നടൻ ഷാരൂഖ് ഖാൻറെ മകനെയും നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുന്നതായാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെയാണ് NCB ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതായി റിപ്പോർട്ടുകൾ വരുന്നത്. എന്നാൽ മയക്കുമരുന്ന് കൈവശം വെച്ചതിൽ ഒരു പങ്കും ആര്യന് ഇല്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. മറ്റൊരു ബോളിവുഡ് നടന്റെ മകനും ഇതേ കേസിൽ അറസ്റ്റിലായതായി സൂചനയുണ്ട്.
ALSO READ: Rave Party: ആഡംബര കപ്പലില്‍ ലഹരിപ്പാർട്ടി; ബോളിവുഡ് താരത്തിന്റെ മകനുള്‍പ്പെടെ പിടിയില്‍
അതേസമയം എന്ത് കൊണ്ടാണ് ആര്യനിലേക്ക് ചോദ്യം ചെയ്യൽ നീണ്ടത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഇതിന് പിന്നിൽ ആര്യന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അർഥമില്ലെന്നും വെറും ചോദ്യം ചെയ്യലാണെന്നും ചില നർകോട്ടിക് കൺട്രോൾ ബ്യൂറോ വൃത്തങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
ഇന്നലെയാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB) മുംബൈ തീരത്ത് നങ്കൂരമിട്ടിരുന്നു ക്രൂയിസ് ഷിപ്പിൽ നടത്തിയ റെയിഡിൽ കോടികളുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. കപ്പലിൽ നിന്നും ഏതാണ്ട് 10 പേരെ അറ്സ്റ്റ് ചെയ്തുവെന്നാണ് സൂചന.
Also Read: Pala St.Thomas college | നിതിന വധക്കേസ് പ്രതി അഭിഷേകിനെ റിമാൻഡ് ചെയ്തു
അതേസമയം മയക്കുമരുന്ന് കൈവശം വയ്ക്കുന്നതിലോ കഴിക്കുന്നതിലോ ആര്യന്റെ നേരിട്ടുള്ള പങ്കുണ്ടോയെന്ന് പരിശോധിക്കാൻ മാത്രമാണ് ചോദ്യം ചെയ്യൽ എന്നാണ് സൂചന. അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ആര്യന്റെ ഫോൻ പരിശോധിക്കാനായി കൊണ്ടു പോയിട്ടുണ്ടെന്നും എൻസിബിയുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയെന്ന് ടൈംസ് ഒാഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...