രാജസ്ഥാനിൽ യുവതിയെ നഗ്നയാക്കി നടത്തിച്ച സംഭവം; ധനസഹായവും സർക്കാർ ജോലിയും പ്രഖ്യാപിച്ച് അശോക് ഗെലോട്ട്
യുവതിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവും ബന്ധുക്കളും ചേർന്ന് മര്‍ദിക്കുകയും നഗ്നയാക്കി നടത്തുകയും ചെയ്തത്.
ജയ്പൂർ: രാജസ്ഥാനിൽ ക്രൂരമർദ്ദനത്തിന് ഇരയായ യുവതിക്ക് 10 ലക്ഷം രൂപയും സർക്കാർ ജോലിയും പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഭർത്താവും ബന്ധുക്കളും ചേർന്ന് മർദിച്ച് നഗ്നയാക്കി പൊതുജന മധ്യത്തിലൂടെ നടത്തിയ 21കാരിയായ ആദിവാസി യുവതിക്കാണ് സർക്കാർ ജോലിയും 10 ലക്ഷം രൂപയും പ്രഖ്യാപിച്ചിരിക്കുന്നത്. യുവതിയെയും കുടുംബത്തെയും സന്ദർശിച്ച ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ക്രൂരമർദ്ദനത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
ഇത്തരം ക്രിമിനലുകൾക്കും സംഭവങ്ങൾക്കും ഈ സമൂഹത്തിൽ സ്ഥാനമില്ല. മനുഷ്യത്വ രഹിതമായ ഇത്തരം പ്രവൃത്തികളെ സമൂഹം ഒറ്റക്കെട്ടായി എതിർക്കണമെന്നും ഗെലോട്ട് പറഞ്ഞു. യുവതിയെ മർദ്ദിച്ച സംഭവത്തിലെ പ്രതികളെ അതിവേഗ കോടതിയിൽ വിചാരണ ചെയ്ത് കർശന ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജസ്ഥാനിലെ പ്രതാപ്ഗർ ജില്ലയിലാണ് സംഭവം.
Also Read: Rajasthan Shocker: മറ്റൊരാളുമായി ബന്ധം; രാജസ്ഥാനിൽ ആദിവാസി യുവതിയെ മർദിച്ച് നഗ്നയാക്കി നടത്തി
മറ്റൊരാളുമായി യുവതി താമസിച്ചുവെന്ന് ആരോപിച്ചായിരുന്നു ഭർത്താവിന്റെയും ബന്ധുക്കളുടെയും ക്രൂരത. 10 പേർക്കെതിരെയാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. ഇതിൽ 7 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
യുവതി മറ്റൊരു യുവാവിനൊപ്പം താമസിച്ചു എന്ന കാരണത്താലാണ് ക്രൂരത കാട്ടിയത്. സംഭവത്തിൽ പത്തുപേർക്കെതിരെ പൊലീസ് കേസെടുക്കുകയും ഏഴുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വീഡിയോ പുറത്തുവന്നതോടെ കനത്ത പ്രതിഷേധമാണ് ഉയർന്നത്. വിവാഹിതയായ യുവതിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഈ ക്രൂരത. ഇവർ മറ്റൊരു പുരുഷനൊപ്പം താമസിക്കുകയായിരുന്നുവെന്നും അവിടെ നിന്ന് ഭര്‍ത്താവും ബന്ധുക്കളും ചേർന്ന് യുവതിയെ സ്വന്തം ഗ്രാമത്തിലേക്ക് ബലമായി കൂട്ടിക്കൊണ്ടുവരികയും അവിടെവച്ച് മര്‍ദിക്കുകയും നഗ്നയാക്കി നടത്തുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...