എറണാകുളം: ചോറ്റാനിക്കരയില്‍ അവശനിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് ക്രൂര പീഡനമെന്ന് പൊലീസ്. പെൺകുട്ടിയുടെ ശരീരത്ത് പലയിടത്തും ഇടിയേറ്റ പാടുകളുണ്ടെന്നും ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചത് ആൺസുഹൃത്തായ അനൂപ് ആണെന്നും പൊലീസ് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

പെൺകുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പെണ്‍കുട്ടിയ്ക്ക് വെന്‍റിലേറ്റര്‍ സഹായം തുടരുകയാണെന്നാണ് റിപ്പോർട്ട്. പെണ്‍കുട്ടിയുടെ തലച്ചോറിന് ഗുരുതരമായ ക്ഷതം ഏറ്റിട്ടുണ്ട്.  


ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് അനൂപിന്റെ അക്രമത്തില്‍ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റത്. ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട ഇവർ കഴിഞ്ഞ ഒരു വർഷമായി അടുപ്പത്തിലാണ്. പെൺകുട്ടി മറ്റ് സുഹൃത്തുക്കളുമായി സംസാരിക്കുന്നത് അനൂപിന് ഇഷ്ടമായിരുന്നില്ല. 


Read Also: മൊഴികളിൽ വൈരുദ്ധ്യം, മാതാപിതാക്കൾ കസ്റ്റഡിയിൽ; രണ്ട് വയസുകാരിയുടെ മരണത്തിൽ ദുരൂഹത


സംഭവ ദിവസവും അനൂപ് വീട്ടിലെത്തിയിരുന്നു. ആ സമയത്ത് പുറത്ത് ഒരാളെ കാണുകയും പെൺകുട്ടി വിളിച്ചിട്ട് വന്നയാളാണ് ഇയാളെന്നും കരുതുകയും ചെയ്തു. അതിന്റെ പേരിൽ തർക്കമുണ്ടാകുകയും തുടർന്ന് പെൺകുട്ടിയെ ക്രൂരമായി മർദിക്കുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ആയുധം ഉപയോ​ഗിച്ചാണോ മർദിച്ചതെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. 


പെൺകുട്ടിയെ ഫോണിൽ വിളിച്ചു കിട്ടാതിരുന്നതോടെയാണ് രാത്രി വീട്ടിലേക്ക് വന്നത്. വീട്ടിൽ എത്തിയ അനൂപ് പെൺകുട്ടിയെ മർദിക്കുകയും ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തു. പെൺകുട്ടി വിസമ്മതിച്ചതോടെ ലൈംഗികമായി ഉപദ്രവിച്ചു. തല ഭിത്തിയിൽ ഇടിപ്പിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു.


Read Also: പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ച കണ്ടാലറിയാവുന്ന14 പേർക്കെതിരെ കേസെടുത്തു


ഇതോടെ പെൺകുട്ടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങി. താൻ മരിക്കാൻ പോവുകയാണെന് പറഞ്ഞു ഷാൾ എടുത്തു ഫാനിൽ കെട്ടി കഴുത്തിൽ കുരുക്കി. പോയി ചത്തോ എന്ന് അനൂപ് ആക്രോശിച്ചതോടെ പെണ്‍കുട്ടി ഫാനിൽ തൂങ്ങി. എന്നാൽ പെൺകുട്ടിയുടെ മരണ വെപ്രാളം കണ്ട് അനൂപ് ഷാൾ മുറിച്ചു.


താഴെ വീണ പെൺകുട്ടിയുടെ ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ മുഖം അമർത്തി പിടിച്ചു. ഇതോടെയാണ് കുട്ടി  അബോധാവസ്ഥയിലായത്. 4 മണിക്കൂറോളം വീട്ടിൽ നിന്ന പ്രതി കുട്ടി മരിച്ചെന്നു കരുതി വീടിന്റ പിന്നിലൂടെ രക്ഷപെടുകയായിരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തി. 


അതേസമയം പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. അതിന് മുമ്പ് തെളിവെടുപ്പ് പൂർത്തിയാക്കും. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.