തൃശൂ‍ർ: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ. കൊടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ആൻ്റണി എം വട്ടോളിയാണ് പിടിയിലായത്. കരാറുകാരനിൽ നിന്ന് 6,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അളഗപ്പനഗർ പഞ്ചായത്തിലെ കാന നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. ശെൽവരാജ് എന്ന കരാറുകാരനാണ് പരാതിക്കാരൻ. കാന നിർമ്മാണത്തിൻ്റെ ബിൽ തുകയായ മൂന്നേകാൽ ലക്ഷം രൂപയുടെ രണ്ട് ശതമാനമാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന് കരാറുകാരൻ വിജിലൻസിൽ  പരാതി നൽകുകയായിരുന്നു.


ALSO READ: 15 വർഷം മുൻപ് കാണാതായെന്ന് പരാതി, യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയെന്ന് മൊഴി; പരിശോധന


വിജിലൻസ് ഫിനോഫ്തലിൻ പൗഡർ പുരട്ടി നൽകിയ നോട്ടുമായെത്തിയ കരാറുകാരൻ ഓഫീസിന് പുറത്തുവച്ചാണ് ആൻ്റണിക്ക് കൈമാറിയത്. തുടർന്ന് പുറത്തേക്കിറങ്ങിയ ആൻ്റണിയെ വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ ഇയാളുടെ കാറിൽ നിന്ന് 50,000 രൂപയും വിജിലൻസ് കണ്ടെടുത്തു.


കിഫ്ബി കരാറുകാരനിൽ നിന്നാണ് 50,000 രൂപ കൈക്കൂലി വാങ്ങിയതെന്ന് ഇയാൾ വിജിലൻസിനോട് സമ്മതിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. ആന്റണിക്കെതിരെ കൈക്കൂലിയുമായി ബന്ധപ്പെട്ട് നേരെത്തെയും പരാതികൾ ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. വിജിലൻസ് ഡിവൈഎസ്പി കെസി സേതുവിൻ്റ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.