കുടുംബ പ്രശ്നം അന്വേഷിക്കാൻ എത്തിയ എഎസ്‌ഐയെ റിട്ടയേഡ് എസ്‌ഐ കുത്തി
ഇദ്ദേഹത്തിനൊപ്പം വന്ന പോലീസ് ഉദ്യോഗസ്ഥരെയും പോൾ ആക്രമിക്കാൻ ശ്രമിച്ചുവെന്നും പരാതിയുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പോലീസുകാരനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി
കൊച്ചി: എറണാകുളം ഏലൂരില്‍ കുടുംബപ്രശ്‌നം അന്വേഷിക്കാൻ എത്തിയ എഎസ്‌ഐയെ റിട്ടയേഡ് എസ്‌ഐ കുത്തി പരിക്കേല്‍പ്പിച്ചു. എലൂർ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ സുനില്‍ കുമാറിനാണ് കുത്തേറ്റത്. സംഭവത്തിൽ റിട്ടയേഡ് എസ്‌ഐ പോളിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
മദ്യപിച്ച് ഭാര്യയെയും മക്കളെയും ഉപദ്രവിച്ചെന്ന പരാതിയിലാണ് പോലീസ് പോളിൻറെ വീട്ടിലെത്തുന്നത്. വാതില്‍ തുറക്കുന്നതിനിടെ തന്നെ സുനില്‍ കുമാറിന്റെ കയ്യില്‍ പോൾ കുത്തുകയായിരുന്നു.
ഇദ്ദേഹത്തിനൊപ്പം വന്ന പോലീസ് ഉദ്യോഗസ്ഥരെയും പോൾ ആക്രമിക്കാൻ ശ്രമിച്ചുവെന്നും പരാതിയുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച പോലീസുകാരനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. പോളിൻറെ മകളാണ് പോലീസിൽ പരാതി നൽകിയത്. ഇത് അന്വേഷിക്കാനാണ് പോലീസെത്തിയത്. ക്രൈം ബ്രാഞ്ചിൽ നിന്ന് വിരമിച്ച എസ്‌ഐ ആണ് പോൾ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.