Attack Against Doctor: ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
Attack Against Doctor In Kottayam: വെച്ചൂർ പനമഠം കോളനി ഭാഗത്ത് നികർത്തിൽ വീട്ടിൽ ഉദയൻ എന്ന് വിളിക്കുന്ന പുരുഷോത്തമൻ (50) ആണ് അറസ്റ്റിലായത്. വൈക്കം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കോട്ടയം: പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂർ പനമഠം കോളനി ഭാഗത്ത് നികർത്തിൽ വീട്ടിൽ ഉദയൻ എന്ന് വിളിക്കുന്ന പുരുഷോത്തമൻ (50) ആണ് അറസ്റ്റിലായത്. വൈക്കം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾ ഡോക്ടറെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു. കഴിഞ്ഞ ദിവസം വെച്ചൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തിയ ഇയാളോട് പുതിയ ചീട്ട് എടുക്കാൻ ഡോക്ടർ നിർദേശിച്ചതിനെ തുടർന്നാണ് വാക്കേറ്റം ഉണ്ടായത്. ഇതിന് പിന്നാലെ ഇയാൾ ഡോക്ടറെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയുമായിരുന്നു.
ALSO READ: Crime News: മദ്യലഹരി; മാവേലിക്കരയിൽ ആറു വയസുള്ള മകളെ അച്ഛൻ വെട്ടിക്കൊന്നു
ഇയാളെ പൂച്ച മാന്തിയതിനെ തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ നടത്തി വരികയായിരുന്നു. ഇയാൾ ജൂൺ ഏഴാം തിയതി രാവിലെ ആശുപത്രിയില്‍ എത്തിയത് മെയ് ഒമ്പതിന് എടുത്ത ചീട്ടുമായായിരുന്നു. മരുന്നു കുറിക്കാൻ ചീട്ടിൽ ഇടമില്ലാത്തതിനാൽ പുതിയ ചീട്ട് എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചു. തുടർന്ന് ഇതിന്റെ പേരിൽ വാക്ക് തർക്കം ഉണ്ടാവുകയും ഡോക്ടറെ കയ്യേറ്റം ചെയ്യുകയുമായിരുന്നു.
പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. അറസ്റ്റ് ചെയ്തെങ്കിലും പുരുഷോത്തമന് തുടർ ചികിത്സ നൽകാൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വൈക്കം സ്റ്റേഷൻ എസ്.ഐ അജ്മൽ ഹുസൈൻ, സുനിൽകുമാർ സി.പി.ഓ മാരായ ഷിബു, കിഷോർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...