തിരുവനന്തപുരം: പോലീസിനെ ആക്രമിച്ച ട്രാൻസ്ജെൻഡേഴ്സ് അറസ്റ്റിൽ. പട്രോളിം​ഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് ആക്രമിക്കപ്പെട്ടത്. തിരുവനന്തപുരം ആറ്റിങ്ങലിലാണ് സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാമം ഭാഗത്ത് യാത്രക്കാരെ തടഞ്ഞുനിർത്തി പിടിച്ചുപറിയും അക്രമവും വർധിക്കുന്നു എന്ന പരാതിയ തുടർന്ന് പോലീസ് പട്രോളിം​ഗ് ശക്തമാക്കിയിരുന്നു. ഇന്ന് പുലർച്ചെ പോലീസ് പട്രോളിംഗ് നടത്തുന്നതിനിടെ അവിടെ ഉണ്ടായിരുന്ന ട്രാൻസ്ജെൻഡേഴ്സ് പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. 


ALSO READ: ഡൽഹിയിൽ പടക്ക നിരോധനം; രൂക്ഷ വിമർശനവുമായി ബിജെപി


പോലീസ് വാഹനത്തിൽ നേരെ ട്രാൻസ്ജെൻഡേഴ്സ് കല്ലെറിയുകയും ചെയ്തു. ഇത് തടയുന്നതിനിടയിൽ കൂട്ടത്തോടെ എത്തിയ ട്രാൻസ്ജെൻഡേഴ്സ് പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചു. സംഭവമായി ബന്ധപ്പെട്ട് 8 ട്രാൻസ്ജെൻഡേഴ്സിനെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ആർക്കും പരിക്കില്ല.


പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തയാളോട് വൈരാ​ഗ്യം; വീടിന് തീവെച്ചയാൾ അറസ്റ്റിൽ


ഇടുക്കി: കോതമംഗലത്ത് പെൺകുട്ടിയെ ശല്യം ചെയ്തതിന് ചോദ്യം ചെയ്ത വിരോധത്തിൽ വീടിന് തീവച്ചയാളെ പോത്താനിക്കാട് നിന്നും പോലീസ് അറസ്റ്റ് ചെയ്തു. പൈങ്ങോട്ടൂർ ആയങ്കര സ്വദേശി ബേസിൽ ബെന്നിയെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.   


കോതമംഗലം പോത്താനിക്കാടാണ് പെൺകുട്ടിയെ ശല്യം ചെയ്തതിന് ചോദ്യം ചെയ്ത വിരോധത്തിൽ ആളില്ലാതിരുന്ന വീടിന് ഇന്നു പുലർച്ചെ പൈങ്ങോട്ടൂർ ആയങ്കര സ്വദേശി ബേസിൽ ബെന്നി തീവെച്ചത്. തൃക്കേപ്പടി സ്വദേശി ശിവന്റെ വീടിനാണ് ഇയാൾ തീയിട്ടത്. വീടിൻ‍റെ പിൻഭാഗത്തെ പൂട്ട് പൊളിച്ച് അകത്തു കയറി ഇയാൾ തീവെയ്ക്കുകയായിരുന്നു. പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു. 


വീടിനുള്ളിൽ തീ കണ്ടതിനെ തുടർന്ന് സമീപവാസികളെയും, കല്ലൂർക്കാട് ഫയർ ഫോഴ്സിനെയും വിളിച്ചു കൂട്ടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നുവെന്ന് തീ ആദ്യം കണ്ട അയൽപ്പക്കത്തെ വീട്ടമ്മ പറഞ്ഞു. സംഭവത്തിൽ പൈങ്ങോട്ടൂർ ആയങ്കര സ്വദേശി ബേസിൽ ബെന്നിയെ പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.