പാലക്കാട്: അട്ടപ്പാടിയിൽ (Attappadi) ആള്‍ക്കൂട്ട മർദ്ദനമേറ്റ് (Moblynching) ആദിവാസി യുവാവ് (Tribal Youth) മധു കൊല്ലപ്പെട്ട കേസിന്റെ വിചാരണ (Trial) വീണ്ടും മാറ്റി. ജനുവരി 25ലേക്കാണ് കോടതി കേസ് മാറ്റി വച്ചത്. മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിൽ ഡിജിറ്റൽ തെളിവുകൾ നൽകാൻ പ്രതികൾക്ക് കൂടുതൽ സമയം അനുവദിച്ച സാഹചര്യത്തിലാണ് വിചാരണ ജനുവരിയിലേക്ക് നീട്ടിയത്. സെപ്തംബറിൽ വിചാരണ തുടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ അത് പിന്നീട് നവംബർ 25ലേക്ക് മാറ്റുകയായിരുന്നു. 


Also Read: മധുവിന്‍റെ കൊലപാതകം: ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ അട്ടപ്പാടി സന്ദര്‍ശിക്കും 


വ്യാഴാഴ്ച (ഇന്നലെ) കേസ് വീണ്ടും പരി​ഗണനയ്ക്ക് എത്തിയപ്പോൾ പ്രതികൾ ഉന്നയിച്ച ആവശ്യം അം​ഗീകരിച്ച് കോടതി വിചാരണ രണ്ട് മാസത്തേക്ക് കൂടി നീട്ടി. ജനുവരിയിൽ വീണ്ടും കേസ് പരിഗണിക്കുമ്പോൾ ഡിജിറ്റൽ കെളിവുകൾ ഉൾപ്പെടെയുള്ളവ കൈമാറണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.


Also Read: മധു കൊലപാതകം: തെളിവെടുപ്പ് നടത്തി


2018 ഫെബ്രുവരി 22ന് ആയിരുന്നു മോഷണക്കുറ്റം ആരോപിച്ച് മധുവിനെ ആൾക്കൂട്ടം വിചാരണ ചെയ്തതും മർദ്ദിച്ച് കൊലപ്പെടുത്തിയതും. കേസിൽ അറസ്റ്റിലായ 16 പ്രതികൾക്കും ജാമ്യം ലഭിച്ചിരുന്നു. മരണ സമയത്ത് മധുവിന്റെ ശരീരത്തില്‍ 50ലധികം മുറിവുകള്‍ ഉണ്ടൊയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തലയ്ക്കേറ്റ അടിയാണ് മരണകാരണം എന്നതും നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.