കൊല്ലം: എഴുകോണിൽ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം നടന്നതായി റിപ്പോർട്ട്. കിഴക്കേ മാറനാട്‌ സ്വദേശി മനുവിനെയാണ് കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്   ഇതോടെ എഴുകോൺ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime: തൃശൂരിൽ വൻ ലഹരിവേട്ട; 800 ​ഗ്രാം ഹാഷിഷ് ഓയിലുമായി മൂന്ന് പേർ പിടിയിൽ


സംഭവം നടന്നത് കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെയാണ്. എഴുകോൺ വട്ടമൺകാവിൽ വച്ച് നമ്പർ പ്ലെയ്റ്റ് മറച്ചുവെച്ച വെള്ള നിറത്തിലുള്ള സ്വിഫ്റ്റ് കാറിലെത്തിയ സംഘമാണ് മനു സഞ്ചരിച്ച ഇരുചക്ര വാഹനത്തെ ഇടിച്ചു വീഴ്ത്തിയത്.  മാത്രമല്ല മുന്നോട്ട് പോയ കാർ വീണ്ടും തിരികെയെത്തി യുവാവിനെ ഇടിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. തലനാരിഴയ്ക്ക് ആണ് മനു രക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ട്. 


Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ 


പരുക്കേറ്റ യുവാവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  സംഭവ സമയത്ത് കാറിൽ ഉണ്ടായിരുന്ന യുവാക്കളെ മനു തിരിച്ചറിഞ്ഞിട്ടുണ്ട്.   ഉത്സവവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ നേരത്തെ കലഹം ഉണ്ടായിരുന്നുവെന്നും അതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ സംഭവം എന്നാണ് പോലീസ് നിഗമനം.  സമീപത്തെ വീട്ടിലെ സിസിടിവി ക്യാമറയിൽ നിന്നും മനുവിന്റെ വാഹനത്തെ ഇടിക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. 


Also Read: Surya-Guru Yuti 2023: 12 വർഷത്തിന് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും അപ്രതീക്ഷിത ധനനേട്ടം! 


അപകടത്തിൽ പെട്ട മനു ക്രിമിനൽ കേസുകളിൽ പ്രതി ആയിട്ടുള്ള ആളാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.  ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പകയാണോ വാഹനമിടിപ്പിച്ചതിന്റെ പിന്നിൽ എന്ന സംശയത്തിലാണ് എഴുകോൺ പോലീസ്. പരാതി ലഭിക്കാത്തത് കൊണ്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും സംഭവത്തിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.