Auto Rikshaw Driver Death Vakathanam: കുളത്തിൽ പൊങ്ങി നിന്ന ഓട്ടോറിക്ഷയുടെ സ്റ്റെപ്പിനി; ഡ്രൈവറുടെ മൃതദേഹം പാറമടക്കുളത്തിൽ
Kottayam Vakathanam Thottakkadu News Updates Today: പോലീസ് സംഘം നാട്ടുകാരുടെ സംശയത്തെ തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് പാറമടക്കുളത്തിൽ ഓട്ടോ റിക്ഷയുടെ സ്റ്റെപ്പിനി കണ്ടത്.
കോട്ടയം: തോട്ടയ്ക്കാട് കാണാതായ ഓട്ടോഡ്രൈവറുടെ മൃതദേഹം പാറമടക്കുളത്തിൽ കണ്ടെത്തി.വാകത്താനം സ്വദേശിയായ അജേഷിൻറെ (34) മൃതദേഹമാണ് കണ്ടെത്തിയത്. അജേഷിനെ കാണാനില്ലെന്ന് ബന്ധുക്കൾ രാവിലെ വാകത്താനം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
പ്രദേശത്തെ പാറമടക്കുളത്തിൽ ഓട്ടോറിക്ഷയുടെ സ്റ്റെപ്പിനി പൊങ്ങി നിൽക്കുന്നത് കണ്ടതോടെയാണ് സംശയം ഉയർന്നത്. തുടർന്നു പോലീസ് നിർദേശം അനുസരിച്ച് പാമ്പാടി, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തോട്ടയ്ക്കാട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ അജേഷ് ബുധനാഴ്ച രാത്രി വീട്ടിലെത്തിയിരുന്നില്ല. ഇതേ തുടർന്നാണ് ബന്ധുക്കൾ വാകത്താനം പോലീസിൽ പരാതി നൽകിയത്. പോലീസ് സംഘം നാട്ടുകാരുടെ സംശയത്തെ തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് പാറമടക്കുളത്തിൽ ഓട്ടോ റിക്ഷയുടെ സ്റ്റെപ്പിനി കണ്ടത്.
തുടർന്ന് ഇവർ അഗ്നിരക്ഷാ സേനാ സംഘത്തെ വിവരം അറിയിച്ചു. ഓട്ടോ കുളത്തിൽ മറിഞ്ഞിട്ടുണ്ടോ എന്ന സംശയത്തിൻറെ അടിസ്ഥാനത്തിൽ അഗ്‌നിരക്ഷാ സേനാ സംഘം സ്ഥലത്ത് തിരച്ചിൽ നടത്തി.പാമ്പാടിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘവും കോട്ടയം യൂണിറ്റിൽ നിന്നുള്ള സ്‌കൂബാ യൂണിറ്റ് സംഘവും സ്ഥലത്ത് എത്തിയാണ് പരിശോധന നടത്തിയത്.
തുടർന്ന്, നടത്തിയ പരിശോധനയിലാണ് പാറമടക്കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. വാകത്താനം പോലീസ് സംഘം സ്ഥലത്ത് എത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.
കൊറോണ കാലത്തെ പ്രണയം, പിന്നാലെ ഒളിച്ചോട്ടവും വിവാഹവും; ഒടുവിൽ മാതാപിതാക്കളെയും ഭാര്യയെയും കുത്തികൊന്നു
ഗുവാഹത്തിയിൽ ഭാര്യയേയും മാതാപിതാക്കളേയും കുത്തികൊലപ്പെടുത്തിയ യുവാവ് പോലീസിന് മുന്നിൽ കീഴടങ്ങി. അസമിലെ ഗോളാഘട്ട് സ്വദേശിയായ നസീബര്‍ റഹ്‌മാന്‍ ബോറ (25) യാണ് ഭാര്യയായ സംഘമിത്ര ഘോഷിനേയും (24) ഭാര്യയുടെ മാതാപിതാക്കളേയും അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്.
ഇരുവരുടേയും ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ടാണ് യുവാവ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങാനായി എത്തിയത്. ഫെയ്‌സ്ബുക്കിലൂടെയാണ് കഴിഞ്ഞ കൊറോണകാലത്ത് നസീബറും സംഘമിത്രയും പരിചയപ്പെടുന്നത്. മാസങ്ങൾക്കുള്ളിൽ തന്നെ സൗഹൃദം പ്രണയമായി വളർന്നതോടെ യുവതി ഇയാൾക്കൊപ്പം നാടുവിട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...