Balaramapuram Child Murder Case: `ജീവനോടെ കിണറ്റിൽ എറിഞ്ഞു`, ദേവേന്ദുവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

Balaramapuram Child Murder Case: കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവൻ ഹരികുമാര്‍ പൊലീസിന് മൊഴി നൽകി.
തിരുവനന്തപുരം: ബാലരാമപുരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ രണ്ട് വയസുകാരി ദേവേന്ദുവിന്റേത് മുങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട്. ജീവനോടെ കിണറ്റിൽ എറിഞ്ഞതെന്നാണ് നിഗമനം. ശ്വാസകോശത്തിൽ വെള്ളം കയറിയിട്ടുണ്ട്. കുഞ്ഞിന്റെ കൈയിൽ രണ്ട് പാടുകളുള്ളതായും കണ്ടെത്തി.
കൊലപാതകത്തിൽ കുഞ്ഞിന്റെ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവൻ ഹരികുമാര്‍ പൊലീസിന് മൊഴി നൽകി. എന്നാൽ ഹരികുമാറിന്റെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. ഹരികുമാറിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കുറ്റം ഏറ്റെടുത്തത് സഹോദരിയെ രക്ഷപ്പെടുത്താനാണോ എന്നും സംശയമുണ്ട്. എന്തിനാണ് കുട്ടിയെ കൊലപ്പെടുത്തിയെന്നതിലും പ്രതി കൃത്യമായ മറുപടി നൽകിയിട്ടില്ല.
Read Also: തെലങ്കാനയിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ; മലയാളിയെന്ന് സംശയം
കുഞ്ഞിന്റെ അമ്മ ശ്രീതുവിനെയും പ്രതി ചേർക്കാനൊരുങ്ങുകയാണ് പൊലീസ്. മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നാണ് വിവരം. ശ്രീതുവും സഹോദരൻ ഹരികുമാറും തമ്മിലുള്ള ചാറ്റുകളിൽ നിന്ന് നിർണായക വിവരം ലഭിച്ചുവെന്നും റിപ്പോർട്ടുണ്ട്.
ഇന്ന് രാവിലെ 5.15ഓടൊണ് കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവിനെ കാണാതായതായി പരാതി ഉയർന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കിണറ്റിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.