കോഴിക്കോട്‌: Balussery Mob Attack Case:  ബാലുശ്ശേരിയിലെ ആൾക്കൂട്ട ആക്രമണ കേസിൽ ഒളിവിലായിരുന്ന രണ്ട് മുസ്ലീം ലീഗ് പ്രവർത്തകർ കൂടി അറസ്റ്റിൽ. കെഎംസിസി ബാലുശ്ശേരി മണ്ഡലം ഭാരവാഹിയും ലീഗ് പ്രവർത്തകനുമായ പാലോളി പുതിയോട്ടിൽ നസീർ, പാലോളി പെരിഞ്ചേരി സവാദ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും പേരാമ്പ്ര കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. ജൂൺ 23നാണ് ഡിവൈഎഫ്‌ഐ പ്രവർത്തകനായ ജിഷ്ണു രാജിനെ മർദ്ദിച്ച് അവശനാക്കി തോട്ടിൽ മുക്കി കൊല്ലാൻ ശ്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തിരുന്നു. കേസിൽ എസ്ഡിപിഐ, മുസ്ലീം ലീഗ് പ്രവർത്തകരായ 12 പേർ റിമാൻഡിലായിരുന്നു. ഇപ്പോൾ അറസ്റ്റിലായ നസീറും സവാദും രണ്ട് മാസമായി ഒളിവിലായിരുന്നു. അന്വേഷണം ഊർജ്ജിതമാക്കിയതോടെ ഇരുവരും കീഴടങ്ങുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തൃശൂരിൽ സ്വത്തിന് വേണ്ടി മകൾ അമ്മയെ വിഷം കൊടുത്ത് കൊന്നു


എസ്.ഡി.പി.ഐ.യുടെ ഫ്‌ളെക്‌സ് കീറിയെന്നാരോപിച്ചാണ്  അമ്പതോളം പേരടങ്ങിയ അക്രമി സംഘം ജിഷ്ണുരാജിനെ ക്രൂരമായി മർദിച്ചത്. പ്രദേശത്ത് മുൻപുനടന്ന സമാനസ്വഭാവമുള്ള സംഭവങ്ങൾക്കു പിന്നിലും താനാണെന്ന് ജിഷ്ണുരാജ് കുറ്റസമ്മതം നടത്തുന്ന വീഡിയോയും അക്രമികൾ പ്രചരിപ്പിച്ചിരുന്നു. നടന്നത് ക്രൂര ആക്രമണമാണെന്നും രാഷ്ട്രീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിലെന്നും പോലീസ് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു.  


Also Read: കാമുകിയെ അനുനയിപ്പിക്കാൻ കാലു പിടിച്ച് കാമുകൻ, ശേഷം കാമുകി ചെയ്തത്..! വീഡിയോ വൈറൽ


ആയുധം കയ്യിൽവെച്ചതിനും കലാപശ്രമത്തിനുമെതിരെ ജിഷ്ണുവിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.  തന്റെ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഡിവൈഎഫ്ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ മുപ്പതോളം വരുന്ന ആൾക്കൂട്ടം തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. കഴുത്തിൽ കത്തിവെച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ടുമണിക്കൂറോളം ഇയാളെ സംഘം ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. ജിഷ്ണുവിന്റെ മുഖത്തും കണ്ണിനും പരിക്കേറ്റിട്ടുണ്ട്. ഇതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി യുവാവിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.